അബൂദബി: മുസഫ വ്യവസായ മേഖലയിലെ ഷോപ്പുകളില്‍ വന്‍ തീപിടിത്തം. ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, വന്‍ തുകയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് തീപിടിത്തം ഉണ്ടായത്. കാറിന്‍െറ ഭാഗങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 6.30ഓടെയാണ് തീപിടിത്തം സംബന്ധിച്ച് വിവരം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഉടന്‍ നാല് സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ സംഭവ സ്ഥലത്തേക്ക് കുതിക്കുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ കേണല്‍ അബ്ദുല്ല റാശിദ് അല്‍ സാബി സംഭവ സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കി. സമീപത്തായി നിരവധി ഷോപ്പുകളും തീപിടിക്കാന്‍ സാധ്യതയുള്ള സാധനങ്ങളും ഉള്ളതിനാല്‍ തീ ഉടന്‍ നിയന്ത്രണമാക്കേണ്ടിയിരുന്നുവെന്ന് കേണല്‍ അബ്ദുല്ല റാശിദ് അല്‍ സാബി പറഞ്ഞു.
സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ അതിവേഗത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മൂലം തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നത് തടയാന്‍ സാധിച്ചു. തീപിടിക്കാനുള്ള കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ഷോപ്പ് ഉടമകള്‍ തീപിടിത്ത സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കണമെന്ന് കേണല്‍ അബ്ദുല്ല റാശിദ് അല്‍ സാബി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.