പ്ളസ് ടു : ഗള്‍ഫില്‍ 95.56 ശതമാനം വിജയം

ദുബൈ: 2015-16 വര്‍ഷത്തെ പ്ളസ് ടു പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ എട്ട് സ്കൂളുകളിലായി 523 പേര്‍ പരീക്ഷയെഴുതിയ ഗള്‍ഫ് മേഖലയില്‍ 505 പേര്‍ വിജയിച്ചു. 95.56 ശതമാനം വിജയം. കഴിഞ്ഞവര്‍ഷം  95.71 ആയിരുന്നു. 23 പേര്‍ മുഴുവന്‍ വിഷയത്തിലും എ പ്ളസ് നേടി. യു.എ.ഇയില്‍ മാത്രമാണ് ഗള്‍ഫ് മേഖലയില്‍ കേരള ഹയര്‍ സെക്കന്‍ഡറി പരീക്ഷ നടന്നത്.


നിംസ് അല്‍ഐനിന് മികച്ച വിജയം
അബൂദബി: കേരള ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ അല്‍ഐന്‍ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളിന് മികച്ച വിജയം. സയന്‍സ് വിഭാഗത്തില്‍ പരീക്ഷയെഴുതിയ ഏഴില്‍ ആറ് പേരും കൊമേഴ്സില്‍ 14ല്‍ 14 പേരും വിജയിച്ചു. സയന്‍സില്‍ പ്രതീക്ഷ സുരേഷ്, കവിത ഹര്‍ഷന്‍, ആമിന സഈദുല്ല എന്നിവരും കൊമേഴ്സില്‍ ജസ്കരന്‍ കൗര്‍, ഷഫാ അബ്ദുല്‍ സലീം, റെജിയ എന്നിവരും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി.

റാസല്‍ഖൈമ ന്യൂ ഇന്ത്യന്‍ സ്കൂള്‍
റാസല്‍ഖൈമ: റാക് ന്യു ഇന്ത്യന്‍ സ്കൂളുകളില്‍ പ്ളസ് ടൂ പരീക്ഷയില്‍ സയന്‍സ് വിഭാഗത്തില്‍ 34 പേരില്‍ 25 പേരും കൊമേഴ്സ് വിഭാഗത്തില്‍ 30 ല്‍ 28 പേരും വിജയിച്ചു.സയന്‍സ് വിഭാഗത്തില്‍ കല്‍തൂബ് ബഷീര്‍, അദിയ ജസ്നീം, രജ്വീര്‍ കൗര്‍  കൊമേഴ്സ് വിഭാഗത്തില്‍ അനീഷ മജീദ്,സുചിത്ര ഗിരി നാരായണന്‍, ഫാത്തിമ സഹല എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.

ഫുജൈറ ഇന്ത്യന്‍ സ്കൂളിന് നൂറുമേനി
ഫുജൈറ: ഇന്ത്യന്‍ സ്കൂള്‍ ഫുജൈറയില്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയെഴുതിയ 43 വിദ്യാര്‍ഥികളും ജയിച്ചു.  സയന്‍സില്‍ 16 പേരും കൊമേഴ്സില്‍ 27 പേരും ജയിച്ചപ്പോള്‍ ഒരു മിടുക്കിക്ക് എല്ലാ വിഷയത്തിലും എ പ്ളസ് ലഭിച്ചു. സയന്‍സ് ബാച്ചിലെ നിഷാന നസ്റീനാണ് മുഴുവന്‍ എ പ്ളസ് ലഭിച്ചത്.  പി.എസ്. തസ്നീമാണ് മാര്‍ക്കടിസ്ഥാനത്തില്‍ (97 ശതമാനം) സയന്‍സില്‍ സ്കൂളില്‍ ഒന്നാമതത്തെിയത്.  ഗ്രെല്‍ഡ ആന്‍ ജോസഫ് മൂന്നാമതത്തെി.  കൊമേഴ്സില്‍ റുബി ഷെറിന്‍, അത്ഖ ജാവേദ്, റിന്‍ഷ മോള്‍ എന്നിവര്‍ ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനം നേടി. വിജയികളില്‍ മൂന്നു പാക്കിസ്താനികള്‍ ഉള്‍പ്പെടെ 13 പേര്‍ കേരളത്തിന് വെളിയിലുള്ളവരാണ്.

അബൂദബി മോഡല്‍ സ്കൂളില്‍ 15 പേര്‍ക്ക് മുഴുവന്‍ എ പ്ളസ്
അബൂദബി: കേരള ഹയര്‍ സെക്കന്‍ഡറി പരീക്ഷ നടന്ന യു.എ.ഇയിലെ സ്കൂളുകളില്‍  അബൂദബി മോഡല്‍ സ്കൂള്‍ മികച്ച വിജയം നേടി.  സയന്‍സ്, കൊമേഴ്സ് വിഭാഗങ്ങളിലായി പരീക്ഷയെഴുതിയ മുഴുവന്‍ പേരും വിജയിച്ചു. ഗള്‍ഫില്‍  എല്ലാ വിഷയങ്ങളിലും എ പ്ളസ് കിട്ടിയ 23 പേരില്‍ 15ഉം മോഡല്‍ സ്കൂള്‍ വിദ്യാര്‍ഥികളാണ്. സയന്‍സില്‍ 49ഉം കൊമേഴ്സ് വിഭാഗത്തില്‍ 53ഉം പേരാണ് വിജയിച്ചത്. സയന്‍സ്, കൊമേഴ്സ് വിഭാഗങ്ങളില്‍ യു.എ.ഇയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ചതും മോഡല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ്. 
സയന്‍സ് വിഭാഗത്തില്‍ 1200ല്‍ 1181 മാര്‍ക്ക് നേടി സുരഭി സുരേഷ് ഒന്നാമതത്തെിയപ്പോള്‍ 1177 മാര്‍ക്കുള്ള ആയിഷ മര്‍വക്കാണ് രണ്ടാം സ്ഥാനം. 1176 മാര്‍ക്ക് ലഭിച്ച ആദിത്യ ക്രിസ്റ്റഫര്‍ മൂന്നും 1172 മാര്‍ക്കോടെ സുബോജിത്ത് ഹാര്‍ഡര്‍ നാലും സ്ഥാനങ്ങള്‍ നേടി. കൊമേഴ്സ് വിഭാഗത്തില്‍ 1200ല്‍ 1177 മാര്‍ക്കോടെ രാജാസ് ചൗധരിയാണ് യു.എ.ഇയില്‍ ഒന്നാമതത്തെിയത്. റാഷിദ ഹമീദ് (1169 മാര്‍ക്ക്) രണ്ടും ഉനൈസ് (1159 മാര്‍ക്ക്) മൂന്നും സ്ഥാനങ്ങള്‍ നേടി. ആദിത്യ ക്രിസ്റ്റഫര്‍, അഖില റോയ്, ആയിഷ മര്‍വ, ഐഷ സുല്‍ഫത്ത്, ഫാത്തിമ ഷറഫുദ്ദീന്‍,  മാത്യു ഫിലിപ്പ്,   രജത്കുമാര്‍, റാഷിദ ഹമീദ്,  റോജാസ് ചൗധരി, സഫ്വാന്‍ അലി, സല്‍മാന്‍ അബ്ദുല്‍ സലാം, സുരഭി സുരേഷ്, ഉനൈസ് അബ്ദുല്ല, സിയാദ് സൈദ്, സിയാദ് ഖമര്‍എന്നിവര്‍ക്കാണ് എല്ലാ വിഷയത്തിലും എ പ്ളസ് ലഭിച്ചത്. =

ഗള്‍ഫ് മോഡല്‍ സ്കൂളില്‍ 86 പേരും വിജയിച്ചു
ദുബൈ: ഗള്‍ഫ് മോഡല്‍ സ്കൂളില്‍ എല്ലാവരും ജയിച്ചു. 86 പേരാണ് ജയിച്ചത്. 
സയന്‍സ് ഗ്രൂപ്പില്‍ ഡി.എസ്.അഞ്ജന കൃഷ്ണ, ട്രീസ ഷാജുമോന്‍, നജിയ പി അബ്ദുല്‍ മജീദ് എന്നിവരും കൊമേഴ്സ് ഗ്രൂപ്പില്‍ ദേവിക സുരേഷ് പൂക്കാട്ട്, റഫീ മുഹമ്മദ്, ദില്‍ഷാന യൂനുസ് ദിലീപ് എന്നിവരും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി.

നിംസ് ദുബൈക്ക് നൂറുമേനി; അഞ്ച് പേര്‍ക്ക് മുഴുവന്‍ എ പ്ളസ്
ദുബൈ: ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളില്‍  പരീക്ഷയെഴുതിയ 103 പേരും വിജയിച്ചു. സയന്‍സ് ബാച്ചില്‍ 55 പേരും കൊമേഴ്സ് 48 പേരുമാണ് വിജയിച്ചത്. അഞ്ചു പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ളസ് ലഭിച്ചു.  സയന്‍സില്‍  ലക്ഷ്മി പ്രിയ ശങ്കര്‍, സ്വരൂപ് മേലോത്ത് രവീന്ദ്രന്‍, ഫര്‍ഹ സാദിഖ്  ജയഫര്‍ കൊമേഴ്സില്‍ മുഹമ്മദ് അജ്മല്‍ അഷ്റഫ്, സഹീന്‍ മുഹമ്മദ് എന്നിവരാണ് ആറു വിഷയത്തിലും എ പ്ളസ് നേടിയത്. ജെയിന്‍ മാത്യൂസ് ജോണ്‍, ഹസീബ ബദറുദ്ദീന്‍ ഹമീദ്, അലീന തോമസ് ജോസഫ് എന്നിവരും മികച്ച മാര്‍ക്ക് നേടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.