ദുബൈ: അടുത്ത വര്‍ഷം മുതല്‍ സന്ദര്‍ശക വിസയില്‍ ദുബൈയില്‍ വരുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് വേണമെന്ന നിബന്ധന പ്രാബല്യത്തിലാകുമെന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റി. കുറഞ്ഞ പക്ഷം അത്യാഹിത വിഭാഗം ഉള്‍പ്പെടുന്നതായിരിക്കണം ഇന്‍ഷുറന്‍സ് പരിരക്ഷ.
സന്ദര്‍ശക വിസ നടപടി ക്രമങ്ങള്‍ ഇനി മുതല്‍ ആരോഗ്യ പരിരക്ഷയുമായി ബന്ധിപ്പിക്കുന്നമെന്ന് ഹെല്‍ത്ത് അതോറിറ്റി സാമ്പത്തിക വിഭാഗം ഡയറക്ടര്‍ ഡോ. ഹൈദര്‍ അല്‍ യൂസുഫ് ഒരു പ്രാദേശിക പത്രത്തോട് പറഞ്ഞു.
ഇതിന്‍െറ മുന്നോടിയായി, ദുബൈ വിസക്കാരായ വിദേശികളുടെ ഹെല്‍ത്ത് കാര്‍ഡ് 13 മെഡിക്കല്‍ പ്രൈമറി സെന്‍ററുകളില്‍ നവംബര്‍ മുതല്‍ സ്വീകരിച്ചു തുടങ്ങും. അതോടെ വിദേശികളുടെ ഹെല്‍ത്ത് കാര്‍ഡുകള്‍ ദുബൈയിലെ എല്ലാ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളില്‍ സ്വീകരിക്കുന്ന പദ്ധതി പൂര്‍ത്തിയാകും.
ഏപ്രില്‍ 18 ന് തുടങ്ങിയ പദ്ധതി പ്രകാരം റാഷിദ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിലും നാല് ആശുപത്രികളിലും 13 മെഡിക്കല്‍ സെന്‍ററുകളിലും സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായി ലത്തീഫ ആശുപത്രിയില്‍ ഈ മാസം മുതല്‍ തന്നെ കാര്‍ഡുകള്‍ സ്വീകരിച്ചു തുടങ്ങും. ദുബൈ ആശുപത്രിയില്‍ ഒക്ടോബര്‍ മുതലായിരിക്കും കാര്‍ഡുകള്‍ സ്വീകരിച്ചു തുടങ്ങുക. വിദേശികളുടെ ഹെല്‍ത്ത് കാര്‍ഡ് നടപ്പിലാക്കുന്നതോടെ ആശുപത്രികളില്‍ നിന്നും മെഡിക്കല്‍ സെന്‍്ററുകളില്‍ നിന്നും ഈ വര്‍ഷം 30 കോടി ദിര്‍ഹമിന്‍െറ വരുമാനമുണ്ടാകും. ദുബൈയില്‍ വസിക്കുന്ന വിദേശികളില്‍ 75 ശതമാനം പേരും ആരോഗ്യ ഇന്‍ഷുറന്സ് പരിരക്ഷ ഉള്ളവരാണ്.
പദ്ധതിയുടെ മൂന്നാം ഘട്ടം നടപ്പാക്കുന്നതോടെ സ്വദേശികളും വിദേശികളുമായ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉള്ളവരായി മാറും. ഈ വര്‍ഷാവസാനത്തോടെ 40 ലക്ഷം പേര്‍ ആരോഗ്യ പരിരക്ഷ നിയമത്തിന്‍െറ ഗുണഭോക്താക്കളായി മാറും. കഴിഞ്ഞ വര്‍ഷം 1.4 കോടി പേരാണ് ദുബൈയില്‍ സന്ദര്‍ശക വിസയില്‍ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.