തൃശൂര്‍ സ്വദേശി പണം തട്ടിയെടുത്ത്  മുങ്ങിയതായി പരാതി

ദുബൈ: ബിസിനസില്‍ ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപമായി സ്വീകരിച്ച പണം തട്ടിയെടുത്ത് തൃശൂര്‍ സ്വദേശി മുങ്ങിയതായി പരാതി. കയ്പമംഗലം സ്വദേശി ഷിജിത്ത് 50,000 ദിര്‍ഹം തട്ടിയെടുത്തതായി ചെന്ത്രാപ്പിന്നി സ്വദേശി ശിഹാബാണ് ദുബൈ നായിഫ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. 
സ്വര്‍ണ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്താണ് ഷിജിത്ത് പണം വാങ്ങിയതെന്ന് ശിഹാബ് പറയുന്നു. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ശിഹാബ് ബാങ്കില്‍ നിന്ന് വായ്പയെടുത്താണ് പണം നല്‍കിയത്. ഈടായി ചെക്കും നല്‍കി. എന്നാല്‍ മൂന്നുമാസം മുമ്പ് ഷിജിത്ത് നാട്ടിലേക്ക് മുങ്ങി. ചെക്ക് ബാങ്കില്‍ ഹാജരാക്കിയപ്പോള്‍ അക്കൗണ്ട് നേരത്തെ തന്നെ റദ്ദാക്കിയതായി അറിഞ്ഞു. ബന്ധുക്കള്‍ മുഖേന നാട്ടില്‍ ഷിജിത്തുമായി ബന്ധപ്പെട്ടപ്പോള്‍ ഭീഷണിയുടെ സ്വരത്തിലാണ് സംസാരിക്കുന്നതത്രെ. ദുബൈയിലെയും ഷാര്‍ജയിലെയും നിരവധി പേരില്‍ നിന്ന് ഇത്തരത്തില്‍ ഷിജിത്ത് പണം തട്ടിയിട്ടുണ്ടെന്ന് ശിഹാബ് പറയുന്നു. ബാങ്കില്‍ വായ്പ തിരിച്ചടവ് ഉള്ളതിനാല്‍ ശിഹാബിന് നാട്ടില്‍ പോകാനും കഴിയുന്നില്ല. ഷിജിത്തിനെതിരെ നാട്ടിലും പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് ശിഹാബ്. 


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.