ദുബൈ: കൈക്കൂലി കേസില്‍ അകപ്പട്ട മലയാളി എന്‍ജിനീയറെ ദുബൈ അപ്പീല്‍ കോടതി കുറ്റവിമുക്തനാക്കി. കൊല്ലം ചടയമംഗലം സ്വദേശി എന്‍ജീനിയര്‍ അന്‍സാറിനെതിരെ ദുബൈ പ്രാഥമിക കോടതി വിധിച്ച മൂന്ന് മാസത്തെ ജയില്‍ ശിക്ഷയും നാടു കടത്തലുമാണ് ദുബൈ അപ്പീല്‍ കോടതി റദ്ദാക്കിയത്. അന്‍സാര്‍ കുറ്റക്കാരനല്ളെന്ന് കണ്ട് വെറുതെ വിട്ടു.
അന്‍സാര്‍ 2015 മാര്‍ച്ചില്‍ ദേരയില്‍ നിന്ന് ഖിസൈസിലെ താമസ സ്ഥലത്തേക്ക് പോവുമ്പോള്‍ കുട്ടിയോടൊപ്പം നിന്ന ഒരാള്‍ക്ക് ലിഫ്റ്റ് കൊടുത്തതാണ് വിനയായത്. അന്‍സാര്‍ കള്ള ടാക്സി നടത്തുന്നയാളാണെന്ന് കുറ്റമാരോപിച്ച് അപ്പോള്‍ തന്നെ ആര്‍.ടി.എ ഉദ്യോഗസ്ഥന്‍ പിടികൂടി 4000 ദിര്‍ഹം പിഴയിട്ടു. തുടര്‍ന്ന് അന്‍സാര്‍, പല പ്രാവശ്യം ട്രാഫിക് സ്ക്വാഡിലെ ഉദ്യോഗസ്ഥനെ വിളിച്ച് താന്‍ നിരപരാധിയാണെന്നും എന്‍ജിനീയറാണെന്നും ബോധ്യപ്പെടുത്തിയപ്പോള്‍ നേരിട്ട് കാണാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് നേരില്‍ കണ്ടപ്പോള്‍ അന്‍സാര്‍ പിഴ 100 ദിര്‍ഹമായി കുറച്ചുതരാന്‍ അപേക്ഷിക്കുകയും 100 ദിര്‍ഹം ഉദ്യോഗസ്ഥന് കൊടുക്കുകയും ചെയ്തു. അപ്പോള്‍ തന്നെ സി.ഐ.ഡി വന്ന് അന്‍സാറിനെ കൈകൂലിക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. 10 ദിവസം ജയിലില്‍ കിടന്ന ശേഷം ജാമ്യം ലഭിച്ചു. പിന്നീട് പ്രാഥമിക കോടതി അന്‍സാറിന് മൂന്ന് മാസം ജയില്‍ ശിക്ഷയും നാടു കടത്തലും വിധിച്ചു.
തുടര്‍ന്ന് അന്‍സാര്‍ ദുബൈ അല്‍ക്കബ്ബാന്‍ അഡ്വക്കേറ്റ്സിലെ സീനിയര്‍ ലീഗല്‍ കണ്‍സള്‍ട്ടന്‍റ് അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി മുഖേന അപ്പീല്‍ കോടതിയെ സമീപിച്ചു. അപ്പീല്‍ കോടതിയില്‍ പ്രധാനമായും ഉന്നയിച്ച വാദം അന്‍സാര്‍ കൈകൂലി കൊടുത്ത ഉദ്യോഗസ്ഥന് ട്രാഫിക് പിഴ ഒഴിവാക്കാനുള്ള അധികാരം ഉണ്ടോ എന്നായിരുന്നു. കോടതിയൂട അന്വേഷണത്തിന് ഉദ്യോഗസ്ഥന് പിഴ ഒഴിവാക്കാന്‍ അധികാരം ഇല്ലായെന്ന മറുപടിയാണ് ലഭിച്ചു. അങ്ങനെ അധികാരം ഇല്ലാത്ത ഉദ്യാഗസ്ഥന് നല്‍കുന്ന പണം കൈകൂലിയുടെ നിര്‍വചനത്തില്‍ വരില്ല എന്ന സുപ്രീം കോടതി വിധി ഉദ്ധരിച്ചുകൊണ്ട്, അന്‍സര്‍ നല്‍കിയ പണം കൈകൂലിയില്ലായെന്ന് സ്ഥാപിക്കാന്‍ അഭിഭാഷകന്കഴിഞ്ഞു. ഇതിന്‍െറ അടിസ്ഥാനത്തലാണ് കോടതി അന്‍സാറിനെ കുറ്റവിമുക്തനാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.