ദുബൈ: വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയതിന് ഭര്‍ത്താവിനും ഭര്‍തൃസഹോദരിമാര്‍ക്കുമെതിരെ പരാതിയുമായി യുവതി ദുബൈ പൊലീസിനെ സമീപിച്ചു. ഭര്‍ത്താവിനോട് പരാതി പറഞ്ഞിട്ടും പ്രതികരണം ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് യുവതി പൊലീസ് സ്റ്റേഷനിലത്തെിയത്. ഭര്‍ത്താവുമായും ഭര്‍തൃസഹോദരിമാരുമായും ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ദുബൈ പൊലീസിന്‍െറ വനിതാ- ശിശു സംരക്ഷണ വിഭാഗം. ഭര്‍ത്താവിന്‍െറ കുടുംബാംഗങ്ങള്‍ വാര്‍ത്തകളും തമാശകളും പാചക കുറിപ്പുകളും പങ്കുവെച്ചിരുന്ന ഗ്രൂപ്പായിരുന്നു ഇത്. യുവതിയുടെ പരാമര്‍ശങ്ങളിലൊന്ന് കുടുംബാംഗങ്ങളെ മുറിവേല്‍പിച്ചപ്പോള്‍ ഗ്രൂപ്പില്‍ നിന്ന് അവരെ നീക്കം ചെയ്യുകയായിരുന്നുവെന്നാണ് ഭര്‍തൃസഹോദരിമാരിലൊരാള്‍ പറയുന്നത്. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ ഭര്‍തൃസഹോദരി അസഭ്യം പറഞ്ഞതായി യുവതി പരാതിയില്‍ പറയുന്നു. ദേഷ്യം പിടിച്ച യുവതി ഭര്‍ത്താവിനോട് വഴക്കിട്ട് വീടുവിട്ടു. ഭര്‍തൃസഹോദരിമാരില്‍ നിന്ന് സംരക്ഷണം വേണമെന്നും അവരെ പിന്തുണക്കുന്ന ഭര്‍ത്താവിന്‍െറ നടപടി അവസാനിപ്പിക്കണമെന്നുമാണ് യുവതിയുടെ ആവശ്യം. എന്തായാലും പ്രശ്നം ഉടന്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് ദുബൈ പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.