അബൂദബി: പിഞ്ചുകുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അമ്മയടക്കം നാല് പേരെ അബൂദബി പൊലീസ് അറസ്റ്റ് ചെയ്തു. 73 ദിവസം പ്രായമുള്ള കുഞ്ഞിനെ 10000 ദിര്‍ഹത്തിന് വില്‍ക്കാനാണ് ഏഷ്യക്കാരിയായ യുവതി ശ്രമിച്ചത്. ഇതിന് ഇടനില നിന്ന സ്ത്രീയും മറ്റ് രണ്ട് പേരും ഉള്‍പ്പെടെയാണ് അബൂദബി പൊലീസിന്‍െറ പിടിയിലായത്. സ്പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയ ഏഷ്യന്‍ യുവതി നിയമവിരുദ്ധ ബന്ധത്തില്‍ ഗര്‍ഭിണിയാകുകയും പ്രസവിക്കുകയുമായിരുന്നു.
നഴ്സായ സ്ത്രീ, പോര്‍ട്ടര്‍, ആശാരി എന്നിവരുടെ സഹായത്തോടെയാണ് വില്‍പന നടത്താന്‍ ശ്രമിച്ചത്. ഏഷ്യന്‍ യുവതി പിഞ്ചുകുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് വനിതാ പൊലീസ് വാങ്ങാനെന്ന വ്യാജേനയത്തെിയാണ് സംഘത്തെ പിടികൂടിയത്. മനുഷ്യക്കടത്ത് നടത്തിയെന്ന കുറ്റത്തിനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ നിയമനടപടികള്‍ക്കായി പബ്ളിക് പ്രോസിക്യൂഷന് കൈമാറി.
സ്ത്രീ കുട്ടിയെ വില്‍ക്കാന്‍ ശ്രമിക്കുന്നതായി ലഭിച്ച വിവരത്തെ തുടര്‍ന്ന് പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തുകയായിരുന്നുവെന്ന് പൊലീസ് ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അമിര്‍ മുഹമ്മദ് അല്‍ മുഹൈരി പറഞ്ഞു. പ്രത്യേക സംഘത്തിന്‍െറ അന്വേഷണത്തില്‍ സംഭവം ശരിയാണെന്ന് തെളിയുകയും മുഴുവന്‍ പ്രതികളെയും പിടികൂടുന്നതിന് പദ്ധതികള്‍ തയാറാക്കുകയും ചെയ്തു. തുടര്‍ന്നാണ് വനിതാ പൊലീസ് കുട്ടിയെ വാങ്ങാനാണെന്ന വ്യാജേന സംഘത്തെ സമീപിക്കുകയും മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. 36കാരിയായ മാതാവും 59 വയസ്സുള്ള ഇടനിലക്കാരിയുമാണ് അറസ്റ്റിലായത്. ഏഷ്യന്‍ യുവതിക്കെതിരെ ഒളിച്ചോടിയതിനും കേസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.