അബൂദബി: അബൂദബി പശ്ചിമ മേഖലയിലെ മര്‍വ ദ്വീപില്‍ കണ്ടത്തെിയത് ‘മരിച്ചവരുടെ ഗൃഹ’മാണെന്ന് സൂചന. അബൂദബിയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള പശ്ചിമ മേഖലയിലെ മര്‍വ ദ്വീപിലാണ് 7500ഓളം വര്‍ഷം പഴക്കമുള്ള മനുഷ്യ വാസത്തിന്‍െറ അവശിഷ്ടങ്ങള്‍ കണ്ടത്തെിയത്. അറേബ്യന്‍ ഗള്‍ഫില്‍ കല്ലുകള്‍ ഉപയോഗിച്ചുള്ള ആദ്യ നിര്‍മിതിയാണ് മര്‍വ ദ്വീപില്‍ കണ്ടത്തെിയതെന്നും അബൂദബി വിനോദ സഞ്ചാര- സാംസ്കാരിക അതോറിറ്റി വ്യക്തമാക്കി.
മര്‍വ ദ്വീപില്‍ കണ്ടത്തെിയത് പകുതി തകര്‍ന്ന മുറികളുള്ള വീടാണെന്നും ശരിക്കും ഇത് താമസിക്കാന്‍ ഉപയോഗിച്ചിരുന്നതാണെന്നും പിന്നീട് ‘മരിച്ചവരുടെ ഗൃഹ’മായി മാറിയതാണെന്നും വിനോദ സഞ്ചാര സാംസ്കാരിക അതോറിറ്റി ചരിത്ര പരിതസ്ഥിതി വിഭാഗം ഡയറക്ടര്‍ മുഹമ്മദ് അല്‍ നെയാദി പറഞ്ഞു.
ഷാര്‍ജയിലെ ജബല്‍ ബുഹൈല്‍ അടക്കമുള്ള ശിലായുഗ കാലയളവില്‍ മനുഷ്യനെ ഇത്തരത്തില്‍ സൂക്ഷിച്ചുവെച്ചിരുന്നതായി കണ്ടത്തെിയിട്ടുണ്ട്. തീരപ്രദേശങ്ങളിലെ പൈതൃക പുരാവസ്തു ശാസ്ത്രജ്ഞനായ അബ്ദുല്ല അല്‍ കഅബിയാണ് മര്‍വ ദ്വീപിലെ പുരാവസ്തു ചട്ടക്കൂട് ആദ്യഘട്ടത്തില്‍ കൈകാര്യം ചെയ്തത്. മനുഷ്യന്‍െറ എല്ലുകള്‍ അടക്കം അതീവ ജാഗ്രതയോടെ താന്‍ വൃത്തിയാക്കിയതെന്ന് അബ്ദുല്ല അല്‍ കഅബി പറഞ്ഞു. 7000ത്തിലധികം വര്‍ഷം പഴക്കമുള്ള എല്ലുകള്‍ അതീവ ദുര്‍ബലമായിരുന്നു. മനുഷ്യന്‍െറ അസ്ഥികൂടം കിഴക്കോട്ട് കുനിഞ്ഞിരിക്കുന്ന രീതിയിലാണ് കണ്ടത്തെിയതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ കണ്ടുപിടിത്തങ്ങള്‍ ശിലായുഗത്തിന്‍െറ അവസാന കാലത്തെ അറബ് ലോകത്തിന്‍െറ ജീവിതം കൂടുതല്‍ വെളിപ്പെടുത്താന്‍ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പശ്ചിമ മേഖലയില്‍ ഇന്നുള്ളതിനേക്കാള്‍ മികച്ച കാലാവസ്ഥാണ് മുമ്പുണ്ടായിരുന്നതെന്ന സൂചന പുതിയ പര്യവേക്ഷണങ്ങളിലൂടെ ലഭിക്കുന്നുണ്ടെന്ന് മര്‍വ ദ്വീപിലെ പുരാവസ്തു ഗവേഷണ പദ്ധതിയുടെ ചുമതലയുള്ള ഡയറക്ടര്‍ ഡോ. മാര്‍ക്ക് ബീച്ച് പറഞ്ഞു. കൂടുതല്‍ മഴയും പച്ചപ്പുമുള്ള സാഹചര്യമാണ് 7000ത്തിലധികം വര്‍ഷം മുമ്പ് നിലനിന്നത്.
ശുദ്ധജല തടാകങ്ങളും വേട്ടക്കുള്ള അവസരങ്ങളും കൂടുതലുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. ആധുനിക രീതിയിലുള്ള ജീവിതവും കന്നുകാലികളും എല്ലാം ഈ ഗ്രാമങ്ങളില്‍ ഉണ്ടായിരുന്നതിന്‍െറ സൂചനകളും പര്യവേക്ഷണത്തിലുടെ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ ഗ്രാമത്തിന്‍െറ അഞ്ച് ശതമാനം മാത്രമാണ് കണ്ടത്തെിയിട്ടുള്ളത്. വലിയ കണ്ടുപിടിത്തങ്ങളും സമീപ ഭാവിയില്‍ തന്നെയുണ്ടാകും. ഇത്രയും മികച്ച രീതിയില്‍ സംരക്ഷിച്ച പുരാവസ്തു കേന്ദ്രം ഗള്‍ഫ് മേഖലയില്‍ തന്നെ വേറെയില്ളെന്നും ഡോ. ബീച്ച് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.