സ്പാനിഷ് ഫോട്ടോഗ്രാഫര്‍ക്ക്  ‘ഹിപ’ ലോക പുരസ്കാരം

ദുബൈ: കഴിഞ്ഞവര്‍ഷത്തെ ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അന്താരാഷ്ട്ര ഫോട്ടോഗ്രാഫി ഗ്രാന്‍ഡ് പ്രൈസിന് സ്പാനിഷ് ഫോട്ടോഗ്രാഫറായ അന്‍േറാണിയോ അരഗണ്‍ റിനന്‍ഷ്യോ അര്‍ഹനായി. ആഫ്രിക്കയിലെ ടോഗോ ഗ്രാമത്തില്‍ ടയര്‍ ഓടിച്ച് കളിക്കുന്ന കുട്ടികളുടെ ചിത്രമാണ് അന്‍േറാണിയോക്ക് പുരസ്കാരം നേടിക്കൊടുത്തത്. 4.40 ലക്ഷം (ഏകദേശം 79 ലക്ഷം രൂപ)ദിര്‍ഹമാണ് സമ്മാനത്തുക. തിങ്കളാഴ്ച രാത്രി ദുബൈയില്‍ നടന്ന ചടങ്ങില്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പുരസ്കാരം വിതരണം ചെയ്തു. 
നാലുവിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ 173 രാജ്യങ്ങളില്‍ നിന്നുള്ള ഫോട്ടോഗ്രാഫര്‍മാരാണ് പങ്കെടുത്തത്. സന്തോഷം, വന്യജീവി, അച്ഛനും മകനും, പൊതുവിഭാഗം എന്നിങ്ങനെയായിരുന്നു മത്സരങ്ങള്‍. 32,712 ഫോട്ടോഗ്രാഫര്‍മാര്‍ സമര്‍പ്പിച്ച 80,420 ചിത്രങ്ങളില്‍ നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്. 
‘സന്തോഷം’ വിഭാഗത്തില്‍ ബഹ്റൈനി ഫോട്ടോഗ്രാഫര്‍ ഹാമിദ് ഹുസൈന്‍ അല്‍ മഖ്ലൂഖിനാണ് ഒന്നാം സ്ഥാനം. ദക്ഷിണാഫ്രിക്കയുടെ ബ്രന്‍റ് സ്റ്റിര്‍ട്ടണ്‍, റഷ്യയുടെ സെര്‍ജി പോനോമറേവ്, യു.എ.ഇയുടെ ഉഹ്മര്‍ അഹ്മദ്, ഈജിപ്തിന്‍െറ മനാര്‍ ഗാദ് എന്നിവര്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങള്‍ സ്വന്തമാക്കി. 
വന്യജീവി വിഭാഗത്തില്‍ അമേരിക്കയുടെ സ്റ്റീവ് വിന്‍ററിനാണ് ഒന്നാം സ്ഥാനം. അച്ഛനും മകനും വിഭാഗത്തില്‍ ഫലസ്തീന്‍െറ ഖാലിദ് അല്‍ സബ്ബാഹ്, പൊതുവിഭാഗത്തില്‍ ചിലിയുടെ ഫ്രാന്‍സിസ്കോ റോഡ്രിഗസ് എന്നിവര്‍ക്കാണ് ഒന്നാം സ്ഥാനം. ഇത്തവണ ഇന്ത്യയില്‍ നിന്ന് ആര്‍ക്കും പുരസ്കാരമില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.