ലോക മാസ്റ്റേഴ്സ് ബാഡ്മിന്‍റണില്‍  ഇന്ത്യന്‍ നിരയില്‍ പ്രവാസി മലയാളിയും

അബൂദബി: ലോക മാസ്റ്റേഴ്സ് ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ ഇന്ത്യക്കായി കളിക്കാന്‍ അബൂദബിയില്‍ നിന്നുള്ള പ്രവാസി മലയാളി അര്‍ഹത നേടി. 60 വയസ്സിന് മുകളിലുള്ളവരുടെ ഡബിള്‍സ് വിഭാഗത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കാനാണ് തിരുവനന്തപുരം പാറ്റൂര്‍ സ്വദേശിയും അഡ്നോകിന്‍െറ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലകനുമായ അബ്ദുല്‍ ലത്തീഫ് അര്‍ഹത നേടിയത്. മാര്‍ച്ച് ആദ്യ വാരം കോയമ്പത്തൂരില്‍ നടന്ന 40ാമത് ഇന്ത്യന്‍ മാസ്റ്റേഴ്സ് നാഷനല്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ 60 വയസ്സിന് മുകളിലുള്ളവരുടെ ഡബിള്‍സ് വിഭാഗത്തില്‍ ജേതാവാണ് അബ്ദുല്‍ ലത്തീഫ്. തൃശൂരില്‍ നിന്നുള്ള ക്ളമന്‍റ് മെന്‍ഡസിനൊപ്പം ചേര്‍ന്നാണ് അബ്ദുല്‍ ലത്തീഫ് കേരളത്തെ പ്രതിനിധീകരിച്ച് ടൂര്‍ണമെന്‍റില്‍ പങ്കെടുത്തത്. 
യു.എ.ഇയിലെ ബാഡ്മിന്‍റണ്‍ രംഗത്ത് സജീവ സാന്നിധ്യമായ അബ്ദുല്‍ ലത്തീഫ് ഐ.എസ്.സി നടത്തുന്ന ഓപ്പണ്‍ ടൂര്‍ണമെന്‍റില്‍ 50 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ വര്‍ഷങ്ങളായി ജേതാവാണ്. ബാഡ്മിന്‍റണ്‍ സംഘാടകനുമാണ് ഇദ്ദേഹം. 45 വര്‍ഷത്തിലധികമായി ബാഡ്മിന്‍റണ്‍ കളിക്കുന്നു. മകന്‍ മുഅ്മിന്‍ ബിന്‍ ലത്തീഫും ബാഡ്മിന്‍റണില്‍ സജീവ സാന്നിധ്യമാണ്. നാഗ്പൂരില്‍ നടന്ന ദേശീയ ടൂര്‍ണമെന്‍റില്‍ ഗള്‍ഫിലെ സ്കൂളുകളെ പ്രതിനിധീകരിച്ച് മുഅ്മിന്‍ പങ്കെടുത്തിരുന്നു. ലോക മാസ്റ്റേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.