ഷാര്‍ജ: അഷ്മിദും സുനൂനും ഷിഫാമും ഉറ്റ സുഹൃത്തുക്കളായിരിന്നു. പഠനത്തിലും കളിയിലുമെല്ലാം ഒന്നിച്ചുനിന്ന കൂട്ടുകാര്‍ അവസാനം മരണത്തിലും കൂട്ടുവിട്ടില്ല. കോഴിക്കോട് നാദാപുരം പാറക്കടവ് താനക്കോട്ടൂര്‍ സ്വദേശി അഷ്റഫിന്‍െറ മകന്‍ അഷ്മിദ് , കോഴിക്കോട് ഫറോക്ക് സ്വദേശി ആര്യക്കല്‍ മുസ്തഫയുടെ മകന്‍ മുഹമദ് സുനൂന്‍,കണ്ണൂര്‍ പാനൂര്‍ സ്വദേശി മുസ്തഫയുടെ മകന്‍ ഷിഫാം എന്നീ 19 വയസ്സുകാരുടെ മരണം പ്രവാസലോകത്തെ ശരിക്കും നടുക്കി.
ദൈദ് -മദാം റോഡിലെ പഴയ മദാമിലെ മലയാളികള്‍ ശനിയാഴ്ച ഉറക്കമുണര്‍ന്നത് ആ നടുക്കുന്ന വാര്‍ത്ത കേട്ടാണ്. അവധി ദിവസങ്ങളിലെല്ലാം മൂവരും ഒത്തുകൂടും. മരുഭൂ പ്രദേശമായ മദാമിലായിരുന്നു ഇവരുടെ ഇഷ്ടകേന്ദ്രം. ഇറച്ചി ചുടാനും കഥകള്‍ പറഞ്ഞിരിക്കാനും പറ്റിയ ശാന്തമായ പ്രദേശം. പോരാത്തതിന് മുഹമദ് സുനൂന്‍െറ വീടും ഇവിടെയുണ്ട്. സംഘമായത്തെുന്ന ഇവര്‍ സുനൂന്‍െറ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
സുനൂന്‍െറ മാതാവ് നൂര്‍ജഹാനും സഹോദരങ്ങളും ഇവിടെയുള്ളപ്പോള്‍ രുചികരമായ ഭക്ഷണം തയാറാക്കി മകന്‍െറ കൂട്ടുകാരെ കാത്തിരിക്കും. മകന്‍െറ കൂട്ടുകാര്‍ക്ക് സ്വന്തം ഉമ്മയെ പോലെയായിരുന്നു നൂര്‍ജഹാന്‍.
അപകടം നടന്ന ദിവസം അഞ്ച് പേരാണ് അല്‍ മദാമില്‍ എത്തിയിരുന്നത്. മൂന്ന് പേര്‍ അപകടം നടന്ന കാറിലും രണ്ടു പേര്‍ മറ്റൊരു കാറിലുമായിരുന്നു. കൂട്ടുകാരുടെ കാറിനെ മറ്റൊരു കാര്‍ ഇടിച്ച് തെറിപ്പിക്കുന്നത് കണ്ട ഉടനെ ഇവര്‍ പുറത്തിറങ്ങി സംഭവ സ്ഥലത്തേക്ക് കുതിച്ചു. വാഹനത്തിനകത്ത് ചോരയില്‍ കുളിച്ച് കിടക്കുന്ന കൂട്ടുകാരെ കണ്ട് ഇവര്‍ വാവിട്ട് കരഞ്ഞു. സംഭവം കണ്ട മറ്റുള്ളവരാണ് പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസത്തെുമ്പോഴെക്കും മൂന്ന് പേരും മരണത്തിന് കീഴടങ്ങിയിരുന്നു. അല്‍ മദാം ആശുപത്രിയില്‍ വന്‍ജനക്കൂട്ടമാണ് അപകട വാര്‍ത്ത അറിഞ്ഞ് എത്തിയത്. ശനിയാഴ്ച രാത്രി തന്നെ മൃതദേഹം നാട്ടിലത്തെിക്കാനുള്ള തിരക്കിട്ട ശ്രമത്തിലായിരുന്നു കെ.എം.സി.സി പോലുള്ള സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും. ബന്ധപ്പെട്ട ഓഫിസിന്‍െറ സമയ പരിധി കഴിഞ്ഞിട്ടും ഉദ്യോഗസ്ഥനെ അടിയന്തരമായി വിളിച്ച് വരുത്തിയാണ് ഇവര്‍ മൃതദേഹം നാട്ടിലത്തെിക്കാനുള്ള ശ്രമം നടത്തിയത്.
തങ്ങളുടെ മൂന്ന് കൂട്ടുകാര്‍ വിട്ടുപിരിഞ്ഞ സങ്കടത്തിലാണ് ദുബൈ മിഡില്‍സെക്സ് യൂനിവേഴ്സിറ്റിയിലെ സഹപാഠികളും അധ്യാപകരും. പലര്‍ക്കും മരണ വാര്‍ത്ത വിശ്വാസിക്കാന്‍ തന്നെ പറ്റാത്ത അവസ്ഥയാണ്.
പൊതുവെ തിരക്ക് കുറഞ്ഞ പാതയാണ് അപകടം നടന്ന മദാം-ദൈദ് റോഡ്. പ്രത്യേകിച്ച് രാത്രി സമയത്ത്. സംഭവ സമയത്ത് ശക്തമായ മൂടല്‍ മഞ്ഞുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പേമാരി ഒഴിഞ്ഞതിന് ശേഷം മൂടല്‍മഞ്ഞിന്‍െറ ശക്തമായ സാന്നിധ്യം യു.എ.ഇയുടെ വടക്കന്‍ മേഖലകളിലുണ്ട്.
രാത്രികാലങ്ങളില്‍ അമിത വേഗതയില്‍ വാഹനങ്ങള്‍ പായുന്നത് മദാം-ദൈദ് റോഡിലെ കാഴ്ചയാണ്. നാല് വരിപാതയാണ് പോകാനും വരാനുമായി ഈ റോഡിലുള്ളത്. ഫോര്‍വീല്‍ വാഹനങ്ങളുമായി വന്ന് റോഡില്‍ കസര്‍ത്ത് കാട്ടുന്നവരും ഇവിടത്തെ പതിവ് കാഴ്ചയാണ്. ഇത്തരത്തില്‍ പാഞ്ഞ് വന്ന വാഹനമാകാം വിദ്യാര്‍ഥികള്‍ സഞ്ചരിച്ച മിത്സുബിഷിയുടെ ചെറിയ കാറിനെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വാഹനം പലവട്ടം മലക്കം മറിഞ്ഞതായി വാഹനം കണ്ടാലറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.