ഫിലിപ്പീനി യുവതിയുടെ കൊലപാതകം: കെട്ടിട  കാവല്‍ക്കാരന്‍ അറസ്റ്റില്‍

ദുബൈ: ഇന്‍റര്‍നാഷണല്‍ സിറ്റിയിലെ താമസ സ്ഥലത്ത് ഫിലിപ്പീനി യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കെട്ടിടത്തിലെ കാവല്‍ക്കാരനെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുമായുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കുറ്റാന്വേഷണ വിഭാഗത്തിന്‍െറ വിദഗ്ധ അന്വേഷണത്തിലൂടെ കുറ്റകൃത്യം നടന്ന് 24 മണിക്കൂറിനകം പ്രതിയെ പിടികൂടാന്‍ സാധിച്ചതായി ദുബൈ പൊലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതാര്‍ അല്‍ മസീന പറഞ്ഞു. 
ലെന്‍ലി സില്‍പാവോ ഒലിവെറിയോ എന്ന 26കാരി ഫെബ്രുവരി 19നാണ് താമസ സ്ഥലത്ത് കൊല്ലപ്പെട്ടത്. കൂടെ താമസിക്കുന്ന യുവാവാണ് വൈകിട്ട് ഏഴുമണിയോടെ യുവതി കൊല്ലപ്പെട്ടതായി പൊലീസ് ഓപറേഷന്‍സ് റൂമില്‍ വിവരം അറിയിച്ചത്. ദേഹമാസകലം കുത്തേറ്റ് മരിച്ച നിലയില്‍ മുറിയില്‍ യുവതിയെ ഇയാള്‍ കണ്ടത്തെുകയായിരുന്നു. പൊലീസിന്‍െറ കുറ്റാന്വേഷണ വിഭാഗം ഉടന്‍ സ്ഥലത്തത്തെി അന്വേഷണം തുടങ്ങി. കൂടെ താമസിച്ചിരുന്ന യുവാവ് രാവിലെ ജോലിക്ക് പോകുമ്പോഴാണ് യുവതിയെ അവസാനമായി കണ്ടതെന്ന് മൊഴി നല്‍കി. തുടര്‍ന്ന് പൊലീസ് കെട്ടിടത്തിലെ മറ്റ് താമസക്കാരെയും സമീപത്തെ കടകളിലുള്ളവരെയും നിരീക്ഷിച്ചു. കുത്തിക്കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രതികാരം ആകാമെന്ന നിഗമനത്തില്‍ പൊലീസ് എത്തി. ഇതിനിടെയാണ് കെട്ടിട കാവല്‍ക്കാരന്‍െറ പെരുമാറ്റത്തില്‍ പൊലീസിന് സംശയം തോന്നിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു.    
സംഭവ ദിവസം രാവിലെ ഒമ്പതുമണിക്ക് കാവല്‍ക്കാരന്‍ നിലം വൃത്തിയാക്കുമ്പോള്‍ യുവതി അതുവഴി നടന്നുപോയി. വെള്ളം നിറച്ച ബക്കറ്റ് യുവതിയുടെ കാല്‍ കൊണ്ട് മറിഞ്ഞു. ഇതേചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നീട് ഉച്ചക്ക് രണ്ടുമണിയോടെ കത്തിയുമായി യുവതിയുടെ മുറിയിലത്തെിയ ഇയാള്‍ അഗ്നിശമന സംവിധാനത്തില്‍ തകരാറുണ്ടെന്നും ശരിയാക്കണമെന്നും പറഞ്ഞ് അകത്തുകടന്നു. ഉടന്‍ വായ പൊത്തിപ്പിടിച്ച് കത്തികൊണ്ട് കുത്തി യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വസ്ത്രത്തിലെ ചോര കഴുകി കളഞ്ഞതിന് ശേഷം പുറത്തിറങ്ങി ഒന്നുമറിയാത്തത് പോലെ ജോലി തുടര്‍ന്നു. ഡി.എന്‍.എ സാമ്പിള്‍ പരിശോധനയില്‍ ഇയാള്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്. രണ്ടുമാസം മുമ്പാണ് പ്രതി ജോലിക്കായി രാജ്യത്തത്തെിയത്. 
10 ദിവസം മുമ്പ് മാത്രമാണ് സംഭവം നടന്ന കെട്ടിടത്തിലെ കാവല്‍ക്കാരനായി ചുമതലയേറ്റത്. പ്രതിയെ പബ്ളിക് പ്രോസിക്യൂഷന് കൈമാറി. കൊല്ലപ്പെട്ട യുവതിക്ക് പത്തും അഞ്ചും വയസ്സ് പ്രായമുള്ള മക്കളുണ്ട്. ഇവര്‍ യുവതിയുടെ രക്ഷിതാക്കള്‍ക്കൊപ്പം ഫിലിപ്പീന്‍സിലാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.