അബൂദബി: അബൂദബിയിലെ വിവിധ സ്കൂളുകളില്‍നിന്ന് 340 അധ്യാപകരെ വിദ്യാഭ്യാസ മേധാവികള്‍ പിരിച്ചുവിട്ടു. ഇതില്‍ 272 പേര്‍ക്ക് ജോലി നഷ്ടപ്പെട്ടത് അവരുടെ കഴിവ് പാഠ്യക്രമത്തിന് അനുസൃതമല്ളെന്നതിനാലാണെന്ന് അബൂദബി എജുക്കേഷന്‍ കൗണ്‍സിലിന്‍െറ (അഡെക്) വിദ്യാഭ്യാസ നിയന്ത്രണാധികാരി അറിയിച്ചു. പുതിയ സ്കൂള്‍ മാതൃകയനുസരിച്ച് പാഠ്യക്രമം മാറ്റിയപ്പോള്‍ അവര്‍ അധികപ്പറ്റായിയെന്ന് അഡെക് പറഞ്ഞു. മറ്റു 71 അധ്യാപകരെ മാനദണ്ഡമനുസരിച്ചുള്ള കാര്യശേഷിയില്ലാത്തതിനാലാണ് പിരിച്ചുവിട്ടത്. കാര്യശേഷി വര്‍ധിപ്പിക്കാന്‍ ഇവര്‍ക്ക് ആവശ്യത്തിന് സമയം നല്‍കിയിരുന്നുവെന്നും അഡെക് പറഞ്ഞു.
255 സ്കൂളുകളിലായി അഡെകിനുള്ള മൊത്തം അധ്യാപകരുടെ മൂന്ന് ശതമാനം വരും പിരിച്ചുവിടപ്പെട്ട അധ്യാപകര്‍. പുറത്താക്കുന്നതിന് രണ്ടു മാസം മുമ്പ് അവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നുവെന്നും നടപടിയെ കുറിച്ച് അവര്‍ നേരത്തെ തന്നെ ബോധവാന്മാരായിരുന്നുവെന്നും അഡെക് വ്യക്തമാക്കി.
അബൂദബിയിലെ വിദ്യാഭ്യാസ സംവിധാനം ഉടച്ചുവാര്‍ക്കുന്നതിന്‍െറ ഭാഗമായി 2010ലാണ് പുതിയ മാതൃക സര്‍ക്കാര്‍ സ്കൂളുകളില്‍ അവതരിപ്പിച്ചത്. ഈ മാതൃക പ്രകാരം പാഠ്യക്രമം ഏകീകരിക്കുകയും പകുതിയോളം വിഷയങ്ങളിലെ ക്ളാസുകള്‍ ഇംഗ്ളീഷിലാക്കാനും 21ാം നൂറ്റാണ്ടിലേക്ക് വിദ്യാര്‍ഥികള്‍ക്ക് വേണ്ട കഴിവുകളില്‍ ശ്രദ്ധയൂന്നാനും അധ്യാപകരോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. പ്രൈമറി സ്കൂളുകളില്‍ തുടങ്ങിയ പുതിയ പാഠ്യക്രമം വര്‍ഷാവര്‍ഷം ഓരോ ഗ്രേഡുകളിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനാണ് ലക്ഷ്യമിട്ടത്. ഇങ്ങനെ കഴിഞ്ഞ വര്‍ഷം ഒമ്പതാം ഗ്രേഡ് വരെ ഈ മാതൃക നടപ്പായിട്ടുണ്ടെന്ന് അഡെക് അറിയിച്ചു. ശാസ്ത്രം, സാങ്കേതികവിദ്യ, എന്‍ജീനീയറിങ്, കണക്ക് എന്നിവക്ക് പ്രത്യേക ഊന്നല്‍ നല്‍കി ഹൈസ്കൂള്‍ പാഠ്യക്രമം പുന$ക്രമീകരിച്ചതായും അവര്‍ പറഞ്ഞു. അടുത്ത വര്‍ഷത്തേക്ക് 548 ഇംഗ്ളീഷ് ഭാഷാധ്യാപകരെ അഡെക് നിയമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.