?????????? ???????

ബുര്‍ജ് ഖലീഫയിലത്തെുന്നവരെ സ്വീകരിക്കാന്‍ മിസ്റ്റര്‍ ബുര്‍ജ്

ദുബൈ: ബുര്‍ജ് ഖലീഫ കാണാനത്തെുന്നവരെ ഇനി ഭാഗ്യചിഹ്നമായ മിസ്റ്റര്‍ ബുര്‍ജ് സ്വീകരിക്കും. 
ബുര്‍ജ് ഖലീഫയുടെ നിരീക്ഷണ തട്ടുകളിലും ദുബൈ മാളിന്‍െറ താഴത്തെ നിലയിലെ റീട്ടെയില്‍ സ്റ്റോറിലും ഭാഗ്യചിഹ്നത്തിനൊപ്പം ഫോട്ടോയെടുക്കാന്‍ സന്ദര്‍ശകര്‍ക്ക് അവസരമുണ്ടാകും. ബുര്‍ജ് ഖലീഫയുടെ ചെറുമാതൃകയാണ് മിസ്റ്റര്‍ ബുര്‍ജ്. ചിരിയും കളികളുമായി മിസ്റ്റര്‍ ബുര്‍ജ് കുട്ടികള്‍ക്കരികിലത്തെും.
 ദുബൈ മാളിലെ കുട്ടികളുടെ കളിസ്ഥലങ്ങളിലും മിസ്റ്റര്‍ ബുര്‍ജ് പ്രത്യക്ഷപ്പെടും. മിസ്റ്റര്‍ ബുര്‍ജ് ഉള്‍പ്പെട്ട കോമഡി ചിത്രങ്ങള്‍ ബുര്‍ജ് ഖലീഫയുടെ സാമൂഹിക മാധ്യമ പേജുകളില്‍ ഇതിനകം ഇടംപിടിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ കാണാനത്തെുന്ന ലക്ഷക്കണക്കിന് വിനോദസഞ്ചാരികള്‍ക്ക് മിസ്റ്റര്‍ ബുര്‍ജ് പുത്തന്‍ അനുഭവമാകും. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.