ന്യൂറോഫിന്‍ വേദനസംഹാരി  സുരക്ഷിതമെന്ന് ആരോഗ്യ മന്ത്രാലയം

ദുബൈ: ന്യൂറോഫിന്‍ വേദനസംഹാരിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം യു.എ.ഇ ആരോഗ്യ മന്ത്രാലയം തള്ളി. മരുന്ന് പൂര്‍ണമായും സുരക്ഷിതമാണെന്നും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നില്ളെന്നും മന്ത്രാലയം അസി.അണ്ടര്‍സെക്രട്ടറി ഡോ. അമീന്‍ ഹുസൈന്‍ അല്‍ അമീരി അറിയിച്ചു. 
ബ്രിട്ടീഷ് കമ്പനിയായ റെക്കിറ്റ് ബെന്‍കിസര്‍ ആണ് മരുന്നിന്‍െറ നിര്‍മാതാക്കള്‍. 
മരുന്ന് ഉപയോഗിച്ചാല്‍ പാര്‍ശ്വഫലങ്ങളുണ്ടാകാമെന്നും മരണം വരെ സംഭവിക്കാമെന്നുമാണ് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം. എന്നാല്‍ ഇതിന് ശാസ്ത്രീയമായ യാതൊരു അടിത്തറയുമില്ളെന്ന് അണ്ടര്‍സെക്രട്ടറി പറഞ്ഞു. ഈ മരുന്നിനെതിരെ യു.എസ്.എ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനോ യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയോ ആസ്ത്രേലിയന്‍ മെഡിസിന്‍ ഏജന്‍സിയോ ഇതുവരെ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. മാത്രവുമല്ല, മരുന്ന് ഉപയോഗം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ളെന്ന് കാണിച്ച് യു.കെ ഫാര്‍മസ്യൂട്ടില്‍ റീജ്യണല്‍ മാനേജര്‍ ഡോ. സോഫിയ ഒപ്പിട്ട ഒൗദ്യോഗിക കത്തും ആരോഗ്യമന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്. 
കഴിഞ്ഞവര്‍ഷം ആസ്ത്രേലിയന്‍ വിപണിയില്‍ നിന്ന് മരുന്ന് പിന്‍വലിക്കാന്‍ ആസ്ത്രേലിയന്‍ കോടതി ഉത്തരവിട്ടിരുന്നു. 
ന്യൂറോഫിന്‍െറ വിവിധ ബ്രാന്‍ഡുകള്‍ക്ക് വില വ്യത്യാസം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. ഇതുസംബന്ധിച്ച നിയമനടപടികള്‍ ആസ്ത്രേലിയയില്‍ നടന്നുവരികയാണ്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.