ദുബൈ: റമദാന്‍ മാസമാകുമ്പോള്‍ അഞ്ചുവയസ്സുകാരി ആയിശ വൈകുന്നേരത്തെ കളിചിരികളെല്ലാം മാറ്റിവെക്കും. പിതാവ് റാശിദ് അല്‍ സഅബിക്കൊപ്പം നോമ്പുതുറ വിഭവങ്ങളുമായി വാഹനത്തില്‍ ലേബര്‍ ക്യാമ്പുകള്‍ തേടി യാത്രയാകും. 30ഓളം തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും ജ്യൂസും അടങ്ങുന്ന പാക്കറ്റുകള്‍ വിതരണം ചെയ്യും.
രണ്ടാംവയസ്സില്‍ പിതാവിനൊപ്പം തുടങ്ങിയതാണ് ആയിശയുടെ ഭക്ഷണ വിതരണം. ചെറുപ്പത്തില്‍ തന്നെ സഹജീവി സ്നേഹവും കാരുണ്യവും വളര്‍ത്താനാണ് മകളെ കൂടെ കൂട്ടുന്നതെന്ന് പിതാവ് പറയുന്നു.
തൊഴിലാളികളുടെ താമസ സ്ഥലത്തത്തെിയാല്‍ വാഹനത്തില്‍ ഇരുന്നുതന്നെ ഭക്ഷണം വിതരണം ചെയ്യുന്നതെന്ന് ആയിശയാണ്. ഇത് വിഡിയോയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നുമുണ്ട്.
ആളുകള്‍ക്ക് പ്രചോദനമാകാന്‍ ഇത് ഉപകരിക്കുമെന്നാണ് പിതാവിന്‍െറ അഭിപ്രായം. ആയിശയുടെ സ്നാപ്ചാറ്റ് അക്കൗണ്ടിലെ വിഡിയോകള്‍ ഇതുവരെ 50,000ഓളം ആളുകളാണ് വീക്ഷിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.