അജ്മാന്‍ കെ.എം.സി.സിയില്‍ സൗഹൃദ ഇഫ്താര്‍

അജ്മാന്‍ : മലയാളി സമൂഹത്തിന്‍െറ സൗഹാര്‍ദ ഇഫ്താര്‍ കൂട്ടായ്മ  ഒരുക്കി അജ്മാന്‍ കെ.എം.സി.സി. മാതൃകയാകുന്നു. അജ്മാനിലെ മലയാളികളായ 450ലേറെ പേര്‍ക്ക്  നോമ്പ് തുറ സംഘടിപ്പിക്കുന്നത് അജ്മാന്‍ കെ.എം.സി.സി. ഹാളിലാണ്. ആറു വര്‍ഷത്തിലേറെയായി ഇഫ്താര്‍ സംഘടിപ്പിക്കുന്ന അജ്മാന്‍ കെ.എം.സി.സി ഇക്കുറി പുതിയ വിശാലമായ ഓഫീസിലാണ് വിഭവ സമൃദമായ  നോമ്പുതുറ. അജ്മാന്‍ ടൗണിലെ മലയാളി സമൂഹത്തിനു ഏറെ പ്രയോജനകരമാണിത്. കര്‍മ്മനിരതരായ വളണ്ടിയര്‍മാരുടെ സഹകരണത്തോട് കൂടിയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 
നോമ്പുതുറയോട് അനുബന്ധിച്ച് പ്രമുഖ പണ്ഡിതന്മാരുടെ ഉദ്ബോധന ക്ളാസുകളും നടന്നുവരുന്നു. ക്ളാസുകളില്‍ വ്യത്യസ്ത സംഘടനാ പ്രതിനിധികളുടെ സാന്നിധ്യം നോമ്പുതുറയെ  ശ്രദ്ധേയമാക്കുന്നു. നാസര്‍ ഫൈസി അമ്പലക്കടവ്, അഹമ്മദ്കുട്ടി മദനി തുടങ്ങിയ നേതാക്കളുടെ ക്ളാസുകള്‍ക്ക് ശേഷം തുടര്‍ ദിവസങ്ങളില്‍ വ്യത്യസ്ത സംഘടനകള്‍ ഉള്‍ക്കൊള്ളുന്ന എയിം അജ്മാന്‍െറ നേതാക്കളും ഇഫ്താറില്‍ പങ്കെടുക്കുന്നുണ്ട്. ഉദാരമതികളുടെ സഹകരണത്തോടെയാണ് ഇക്കുറിയും ഇഫ്താര്‍ സംഘടിപ്പിച്ചിരിക്കുന്നത്. കെ.എം.സി.സി നേതാക്കളായ സൂപ്പി പാതിരപ്പറ്റ, മജീദ് പന്തല്ലൂര്‍, സ്വാലിഹ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രധാനമായും പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.