അബൂദബി: 2015 വര്‍ഷത്തില്‍ കാര്‍ഗോ മേഖലയില്‍ അനുഭവിച്ചിരുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും ഒഴിവായതായും പ്രവര്‍ത്തനം സുഗമമായതായും ഡോര്‍ ടു ഡോര്‍ കാര്‍ഗോ സേവനം നല്‍കുന്ന കമ്പനികളുടെ കൂട്ടായ്മ അറിയിച്ചു. നിലവില്‍ പ്രശ്നങ്ങളൊന്നും ഇല്ലാതെ കാര്‍ഗോ സേവനങ്ങള്‍ നടക്കുന്നുണ്ട്.
പത്ത് ദിവസത്തിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ എത്തിക്കാനും സാധിക്കുന്നുണ്ടെന്ന് കൊറിയര്‍ ആന്‍റ് കാര്‍ഗോ ഏജന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ അബൂദബിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍, കാര്‍ഗോ പ്രതിസന്ധി ഒഴിവായ സാഹചര്യം മനസ്സിലാക്കി ചില കള്ള നാണയങ്ങള്‍ രംഗത്തിറങ്ങാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷം പ്രശ്നമുണ്ടാക്കാന്‍ കാരണക്കാരായ സ്വര്‍ണക്കടത്തുകാരും കള്ളക്കടത്തുകാരും രംഗത്തിറങ്ങാനുള്ള സാധ്യതയാണുള്ളത്.
ഈ സാഹചര്യത്തില്‍ ഉപഭോക്താക്കളും ജാഗ്രത പാലിക്കണം. മുന്‍ വര്‍ഷങ്ങളിലെ പോലെ കാര്‍ഗോ കമ്പനികള്‍ മുളച്ചുപൊങ്ങി കുറഞ്ഞ നിരക്കില്‍ സാധനങ്ങള്‍ കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്ത് ജനങ്ങളെ വഞ്ചിക്കുന്ന സാഹചര്യവുമുണ്ടാകും. ഈ സാഹചര്യത്തിലാണ് അസോസിയേഷന്‍ ഒരു കിലോക്ക് 11 ദിര്‍ഹമായി ഏകീകൃത നിരക്ക് പ്രഖ്യാപിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. ഏറ്റവും മാന്യമായ നിലയില്‍ നിയമം അനുസരിച്ച് കൊണ്ടുപോകണമെങ്കില്‍ ഈ നിരക്ക് ഈടാക്കേണ്ടി വരും. ഇതോടൊപ്പം സ്വര്‍ണക്കടത്ത് തടയുന്നതിന്‍െറ ഭാഗമായി ഡോര്‍ ടു ഡോര്‍ കാര്‍ഗോയില്‍ ഇലക്ട്രോണിക്സ്- ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ സ്വീകരിക്കേണ്ടതില്ളെന്ന് തീരുമാനിച്ചിട്ടുണ്ട്.
കാര്‍ഗോ അയക്കാന്‍ അയക്കുന്നവരുടെയും സ്വീകരിക്കുന്നവരുടെയും ഐ.ഡി കാര്‍ഡിന്‍െറ പകര്‍പ്പും നിര്‍ബന്ധമാക്കി. കള്ളക്കടത്ത് തടയുന്നതിന്‍െറ ഭാഗമായി ഇന്ത്യന്‍ കസ്റ്റംസുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. കാര്‍ഗോ സ്ഥാപനങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും ബോധവത്കരണവും നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ചെയര്‍മാന്‍ ഫൈസല്‍ കാരാട്ട്, പ്രസിഡന്‍റ് മുഹമ്മദ് സിയാദ്, ഫൈസല്‍ തയ്യില്‍, ട്രഷറര്‍ നവ്നീത് പ്രഭാകര്‍, വൈസ് പ്രസിഡന്‍റ് എം. നിസാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.