18ാം നിലയില്‍ നിന്ന് വീണ് നാലു വയസുകാരന്‍ മരിച്ചു

ഷാര്‍ജ: ഷാര്‍ജ ബുഹൈറ കോര്‍ണിഷിലെ കെട്ടിടത്തിന്‍െറ 18ാം നിലയില്‍ നിന്ന് വീണ് നാലു വയസുള്ള അള്‍ജീരിയന്‍ ബാലന്‍  മരിച്ചു. ഹാളിലെ ജനല്‍ വഴിയാണ് കുട്ടി വീണതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഫോറന്‍സിക് ലാബിലേക്ക് മാറ്റി. രക്ഷിതാക്കളെ പൊലീസ് ചോദ്യം ചെയ്തു. പൊലീസ് അന്വേഷണം ആരംഭിച്ചു. പോയ വര്‍ഷം പത്തോളം പേരാണ് ഇത്തരത്തിലുള്ള മരണങ്ങളിലേക്ക് വീണത്. ഇതിനെ തുടര്‍ന്ന് കെട്ടിട നിര്‍മാണ രംഗത്ത് ശക്തമായ നിയമങ്ങളാണ് അധികൃതര്‍ കൊണ്ട് വന്നത്. കുട്ടികളുടെ ഇത്തരം മരണത്തിന് ഉത്തരവാദി രക്ഷിതാക്കളാണെന്നും അശ്രദ്ധയാണ് പലപ്പോഴും ഇത്തരം ദാരുണ ദുരന്തങ്ങള്‍ക്ക് കാരണമാകുന്നതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കുട്ടികള്‍ ഇത്തരത്തില്‍ മരിച്ചാല്‍ രക്ഷിതാക്കളാണ് ഒന്നാം പ്രതി പട്ടികയില്‍ വരിക. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.