റമദാന്‍ വര്‍ണത്തില്‍ കുളിച്ച് അല്‍ ഖസ്ബ

ഷാര്‍ജ: ഷാര്‍ജയിലെ പ്രധാന വിനോദ- വിശ്രമ കേന്ദ്രമായ അല്‍ ഖസ്ബയില്‍ റമദാന്‍ പ്രമാണിച്ച് പ്രത്യേ പരിപാടികള്‍ അരങ്ങേറുന്നു. അറബ് സംസ്കൃതിയുടെ അടയാളങ്ങളായി കരുതി പോരുന്ന വര്‍ണ വിളക്കുകളും പാനിസുകളും തോരണങ്ങളും ചാര്‍ത്തിയാണ് ഖസ്ബ നില്‍ക്കുന്നത്. കായല്‍ തീരത്തുള്ള വിവിധ രാജ്യങ്ങളുടെ ഭക്ഷണ ശാലകളില്‍ വൈവിധ്യമാര്‍ന്ന ഇഫ്താര്‍-അത്താഴ വിഭവങ്ങളും നിരക്കുന്നു. 
കായലിലൂടെ നീങ്ങുന്ന വള്ളങ്ങളെയും വെള്ളത്തെ ചുറ്റി പറ്റി പറന്നുല്ലസിക്കുന്ന രാപക്ഷികളെയും കണ്ട് ഇവിടെ വന്നിരിക്കുന്നത് തന്നെ അനുഭൂതി നിറഞ്ഞതാണ്. 
ഭക്ഷണ ശാലകള്‍ പുലര്‍ച്ചെ മൂന്ന് വരെ പ്രവര്‍ത്തിക്കുന്നു. കുട്ടികള്‍ക്കായി വൈവിധ്യമാര്‍ന്ന പരിപാടികളും നടക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.