അല്‍ അഖ്സ പള്ളിയില്‍ 2.10 ലക്ഷം റമദാന്‍ കിറ്റുമായി യു.എ.ഇ സംഘടന

അബൂദബി: ജറൂസലമിലെ അല്‍ അഖ്സ പള്ളിയില്‍ യു.എ.ഇയിലെ ജീവകാരുണ്യ സംഘടനയുടെ നേതൃത്വത്തില്‍ റമദാനില്‍ ഭക്ഷണ കിറ്റുകള്‍ നല്‍കുന്നു. വ്രതമനുഷ്ഠിക്കുന്നവര്‍ക്കായി റമദാനില്‍ മുഴുവനുമായി 2.10 ലക്ഷം ഭക്ഷണ കിറ്റുകളാണ് വിതരണം ചെയ്യുക. യു.എ.ഇയിലെ ഹ്യൂമന്‍ അപ്പീല്‍ ഇന്‍റര്‍നാഷനലിന്‍െറ നേതൃത്വത്തിലാണ് ഭക്ഷണ വിതരണം നടക്കുന്നത്. നോമ്പുതുറക്കും അത്താഴത്തിനുമുള്ള ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ജറുസലേമിലെ ഏറ്റവും മികച്ച ഭക്ഷണ ശാലകളുമായി സഹകരിച്ചാണ് റമദാന്‍ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യുന്നതെന്ന് ഹ്യൂമന്‍ അപ്പീല്‍ ഇന്‍റര്‍നാഷനലിന്‍െറ വെസ്റ്റ്ബാങ്ക് കമ്മീഷനര്‍ ഇബ്രാഹിം റാശിദ് പറഞ്ഞു.  ലൈലത്തുല്‍ ഖദ്റിനോട് അനുബന്ധിച്ച് ഒരു ലക്ഷം ഭക്ഷണ കിറ്റുകള്‍ അധികമായി നല്‍കാനും പദ്ധതിയുണ്ട്. ഇതോടൊപ്പം വെസ്റ്റ് ബാങ്കിലെ ആയിരക്കണക്കിന് പാവപ്പെട്ട കുടുംബങ്ങള്‍ക്കും സഹായമത്തെിക്കാനും ലക്ഷ്യമിടുന്നുണ്ട്.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.