Posted On
date_range Updated On
date_range ദുബൈയില്‍ വാഹനാപകടം; കോട്ടക്കല്‍ സ്വദേശി മരിച്ചു
ദുബൈ: ദുബൈയില്‍ വാഹനാപകടത്തില്‍ കോട്ടക്കല്‍ മിനിറോഡ് സ്വദേശിയായ യുവാവ് മരിച്ചു. നടുതൊടിക മുഹമ്മദ് ഹനീഫയുടെ മകന്‍ മുഹമ്മദ് അഷ്റഫാണ് (31) മരിച്ചത്. ജബല്‍ അലി ലഹബാബ് റോഡില്‍ ബുധനാഴ്ച വൈകീട്ട് ഉണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. അഷ്റഫ് ഓടിച്ച വാന്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം. ദുബൈ കോഓപറേറ്റീവ് സൊസൈറ്റി ജീവനക്കാരനാണ് മുഹമ്മദ് അഷ്റഫ്. അവധി കഴിഞ്ഞ് നാലുമാസം മുമ്പാണ് നാട്ടില്‍നിന്ന് മടങ്ങിയത്. മൃതദേഹം നാട്ടിലത്തെിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍. മാതാവ്: സഫിയ. ഭാര്യ: സഹ്ല. മകന്‍: മുഹമ്മദ് നസീം. സഹോദരി: സമീറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.