ദുബൈ: രാജ്യത്തുനിന്ന് ഉംറക്ക് പോകുന്നവര്‍ പകര്‍ച്ചവ്യാധി പ്രതിരോധ വാക്സിന്‍ കുത്തിവെപ്പ് എടുക്കണമെന്ന് ആരോഗ്യ- രോഗപ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടു.
രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം അസി. അണ്ടര്‍സെക്രട്ടറി ഡോ. ഹുസൈന്‍ അബ്ദുറഹ്മാന്‍ അറിയിച്ചു.
ഉംറ യാത്രക്കാര്‍ മന്ത്രാലയത്തിന്‍െറ ആരോഗ്യ നിര്‍ദേശങ്ങള്‍ പാലിക്കണം. യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക കര്‍മസമിതി രൂപവത്കരിച്ചിട്ടുണ്ട്. അബൂദബി ഹെല്‍ത്ത് അതോറിറ്റി, ദുബൈ ഹെല്‍ത്ത് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് സമിതി പ്രവര്‍ത്തിക്കുന്നത്. തീര്‍ഥാടകര്‍ക്കിടയില്‍ ബോധവത്കരണം നടത്തുകയും വാക്സിനുകള്‍ നല്‍കുന്നതിലൂടെ പകര്‍ച്ചവ്യാധികള്‍ തടയുകയുമാണ് സമിതിയുടെ പ്രധാന കര്‍ത്തവ്യം. ഇന്‍ഫ്ളുവന്‍സക്കും ന്യൂമോണിയക്കും എതിരായ പ്രതിരോധ വാക്സിനാണ് മുഖ്യമായും നല്‍കുന്നത്.
വിവിധ രാജ്യക്കാര്‍ ഒത്തുചേരുന്ന ഇടമായതിനാല്‍ പെട്ടെന്ന് രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ യാത്രക്ക് രണ്ടാഴ്ച മുമ്പെങ്കിലും വാക്സിന്‍ എടുക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഗുരുതരമായ രോഗമുള്ളവര്‍ മരുന്ന് കൈയില്‍ കരുതണം. വയോധികരായ യാത്രികര്‍ കൂടുതല്‍ മുന്‍കരുതല്‍ സ്വീകരിക്കണം.
തീര്‍ഥാടനത്തിനിടെ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടാല്‍ വേദനസംഹാരികള്‍ ഉപയോഗിക്കാം. ഉടന്‍ തന്നെ വൈദ്യസഹായം തേടുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.