വില്‍പനക്കുള്ള ഭക്ഷണം അന്നന്ന് പാകം ചെയ്യണമെന്ന് ഫുജൈറ നഗരസഭ

ഫുജൈറ: ദിനേന പാകം ചെയ്ത ഭക്ഷണം മാത്രമേ വില്‍ക്കാന്‍ പാടുള്ളൂവെന്ന് ഫുജൈറ നഗരസഭ റസ്റ്റോറന്‍റുകള്‍ക്ക് നിര്‍ദേശം നല്‍കി. പാകം ചെയ്ത ഭക്ഷണം അടുത്ത ദിവസത്തേക്ക് ശേഖരിച്ചു വെച്ച് വില്‍ക്കാന്‍ പാടില്ല. റമദാന്‍ മാസത്തില്‍ കച്ചവടാവശ്യത്തിനായി ഭക്ഷണം തയാറാക്കുമ്പോള്‍ സ്വീകരിക്കേണ്ട ഉപാധികകളുടെ ഭാഗമായാണ് നഗരസഭ ഈ നിര്‍ദേശം നല്‍കിയത്.
ഉപാധികള്‍ പാലിക്കപ്പെടുന്നുണ്ടെന്നു ഉറപ്പുവരുത്താന്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ ഭക്ഷണ ശാലകളില്‍ പരിശോധനക്കത്തെും. തൊഴിലാളികള്‍ സ്ഥാപനത്തിന്‍െറ യൂണിഫോം ധരിച്ചിരിക്കണം. ഭക്ഷണം തയാറാക്കുന്ന സമയത്ത് കൈയ്യുറയും തലയുറയും ധരിച്ചിരിക്കണം. ഓരോ തൊഴിലാളിയുടെയും മെഡിക്കല്‍ കാര്‍ഡ് ലഭ്യമാക്കിയിരിക്കണം.പ്രത്യേകം സജ്ജീകരിച്ച ചില്ല് പെട്ടികളിലോ, മേശകളിലോ ആയിരിക്കണം ഭക്ഷണം പ്രദര്‍ശിപ്പിക്കേണ്ടത്. ഭക്ഷണം പാചകം ചെയ്യാന്‍ ഗുണ നിലവാരമുള്ള എണ്ണയായിരിക്കണം ഉപയോഗിക്കേണ്ടത് എന്നിവ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.