ഷാര്‍ജ: വീടിന് തീപിടിച്ച് അമ്മയും രണ്ട് പെണ്‍കുട്ടികളും മരിച്ചു. ആഫ്രിക്കന്‍ രാജ്യമായ കോമറോസ് സ്വദേശികളാണ് മരിച്ചത്. അമ്മ തീ പൊള്ളലേറ്റും മക്കള്‍ പുക ശ്വസിച്ചുമാണ് മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
ഷാര്‍ജയിലെ ഗാഫിയ ഭാഗത്ത് ചൊവ്വാഴ്ച രാവിലെ 11.33നായിരുന്നു അപകടം. മൃതദേഹങ്ങള്‍ അല്‍ ഖാസിമി, കുവൈത്ത് ആശുപത്രി മോര്‍ച്ചറികളിലേക്ക് മാറ്റി. പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കള്‍ വീട്ടിലുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. ഇവയിലേക്ക് തീപടരുകയും ആളിക്കത്തുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
അപകട വാര്‍ത്ത അറിഞ്ഞ ഉടനെ പൊലീസ്, സിവില്‍ ഡിഫന്‍സ്, പാരാമെഡിക്കല്‍, ആംബുലന്‍സ് വിഭാഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനത്തെിയിരുന്നു. വീടിന് അകത്ത് നിന്ന് ശക്തമായ തോതില്‍ തീയും പുകയും ഉയരുന്നതാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടത്. എന്നാല്‍ ഇത്തരം അടിയന്തര ഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച സിവില്‍ഡിഫന്‍സ് വിഭാഗങ്ങള്‍ തീയും പുകയും വകവെക്കാതെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. എന്നാല്‍ തീക്കും പുകക്കും ഇടയില്‍ പെട്ട് അമ്മയും മക്കളും മരണത്തിന് കീഴടങ്ങിയിരുന്നു.
രണ്ട് കുടുംബങ്ങള്‍ ഒരു വീട് പങ്കിട്ടാണ് താമസിച്ചിരുന്നത്. സംഭവ സമയം ശക്തമായ കാറ്റുണ്ടായിരുന്നു. ഇത് പെട്ടെന്ന് തീപടരാന്‍ കാരണമായി.
അപകട വാര്‍ത്ത അറിഞ്ഞ് നിരവധി പേരാണ് പ്രദേശത്ത് തടിച്ചുകൂടിയത്. സമീപത്തുള്ള വീടുകളില്‍ നിന്ന് ആളുകള്‍ പെട്ടെന്ന് തന്നെ പുറത്തിറങ്ങി. സമീപത്തുള്ള വീടുകളിലേക്ക് തീ പടരാതിരിക്കാന്‍ സിവില്‍ഡിഫന്‍സ് തുടക്കത്തില്‍ തന്നെ ശ്രദ്ധിച്ചിരുന്നു.
അപകടത്തിന്‍െറ കാരണം അറിയാന്‍ ഫോറന്‍സിക് വിഭാഗങ്ങള്‍ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. പൊലീസും കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.