ഇഫ്താര്‍ വിഭവങ്ങളൊരുക്കാന്‍  എ.ആര്‍.സിയും

ദുബൈ:  റമദാനില്‍ നോമ്പുതുറയൊരുക്കാന്‍ എ.ആര്‍.സിയും തയാര്‍. 'ദേ ഷെഫ്'  താരം പ്രദീപിന്‍െറ നേതൃത്വത്തില്‍ യു.എ.ഇയില്‍ പത്ത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കാറ്ററിങ് സര്‍വീസ് കമ്പനിയാണ് എ.ആര്‍.സി. 
2015ല്‍ പ്രതിദിനം 10,000 ഇഫ്താര്‍ ഭക്ഷണമാണ് എ.ആര്‍.സി ഒരുക്കിയിരുന്നത്. ഇതിന് ദുബൈ ഗവണ്‍മെന്‍റിന്‍െറ അംഗീകാര പത്രം ലഭിച്ചിരുന്നു. 
10 പേര്‍ മുതല്‍ 10,000 പേര്‍ക്കു വരെയുള്ള കാറ്ററിങ് സര്‍വീസ് വളരെ ഉത്തരവാദിത്തത്തോടെ ചെയ്തുകൊടുക്കും. ഹോസ്പിറ്റല്‍ - സ്കൂള്‍ പാര്‍ട്ടികള്‍, ഇവന്‍റുകള്‍ തുടങ്ങിയവക്കുള്ള കാറ്ററിങ് സേവനങ്ങള്‍ നല്‍കിവരുന്നുണ്ട്. ദുബൈ, ഷാര്‍ജ, അജ്മാന്‍, അബൂദബി, റാസല്‍ഖൈമ എന്നീ എമിറേറ്റുകളില്‍ എ.ആര്‍.സിയുടെ സേവനം ലഭ്യമാണ്. വിവിധ എമിറേറ്റുകളിലായി എ.ആര്‍.സിയുടെ 13 കിച്ചനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 400 പാചക വിദഗ്ധരടക്കം 1000ത്തോളം തൊഴിലാളികള്‍ ഇവിടെ സേവനമനുഷ്ഠിക്കുന്നു. 
എ.ആര്‍.സിയുടെ കീഴില്‍ ദുബൈയില്‍ ക്ളിക്ക് റെസ്റ്റോറന്‍റ് ജബല്‍ അലിയിലും ടേസ്റ്റി ബഡ്സ് റെസ്റ്റോറന്‍റ് അല്‍ നഹ്ദയിലും  റാസല്‍ ഖൈമയില്‍ എ.ആര്‍.സി അറബിക് റെസ്റ്റോറന്‍റും എ.ആര്‍.സി മൊറോക്കന്‍ റെസ്റ്റോറന്‍റും പ്രവര്‍ത്തിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.