ദുബൈ: റമദാന്‍ കണക്കിലെടുത്ത് തോന്നിയപ്പോലെ വില ഈടാക്കി കച്ചവടം നടത്തുന്നവരെ പിടികൂടാന്‍ പരിശോധന ശക്തമാക്കി. ഗുണം നിലവാരം കുറഞ്ഞ സാധനങ്ങള്‍ കൊണ്ടുവെച്ച് ചുളുവില്‍ വില്‍ക്കാന്‍ ശ്രമിച്ചാലും നടപടിയുണ്ടാകും. സാമ്പത്തികാര്യ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരാണ് അതത് എമിറേറ്റുകളിലെ നഗരസഭകളുമായി ചേര്‍ന്ന് പരിശോധന നടത്തുന്നത്. എമിറേറ്റുകളിലെ ചന്തകളും കട-കമ്പോളങ്ങളും കേന്ദ്രികരിച്ചാണ് പരിശോധന നടക്കുന്നത്. നിരവധി ക്രമകേടുകളും പോരായ്മകളുമാണ് പരിശോധനയില്‍ കണ്ടത്തെിയതെന്ന് അധികൃതര്‍ പറഞ്ഞു. സാമ്പത്തിക കാര്യ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം ഡയറക്ടര്‍ ഡോ. ഹാഷിം ആല്‍ നുഹൈമിയാണ് പരിശോധനക്ക് നേരിട്ട് നേതൃത്വം നല്‍കുന്നത്.
ദുബൈയിലെ അവീര്‍ പഴം-പച്ചക്കറി ചന്തയില്‍ സംഘം ചൊവ്വാഴ്ച്ച മിന്നല്‍ പരിശോധന നടത്തി. സ്ഥാപനങ്ങള്‍ വില വിവര പട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിച്ചിരിക്കണമെന്നാണ് ചട്ടം. ഇതിനുഭംഗം വന്നാല്‍ നടപടിയും പിഴയും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പോയവര്‍ഷം ഷാര്‍ജ ജുബൈല്‍ പഴം-പച്ചക്കറി ചന്തയില്‍ ഇത്തരം വീഴ്ച്ചകള്‍ വരുത്തിയ നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുത്തിരുന്നു.
റമദാനില്‍ പച്ചക്കറി ചന്തകളില്‍ വന്‍ വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. സാധാരണ ദിവസങ്ങളില്‍ 15,000 ടണ്‍ പച്ചക്കറികള്‍ വിറ്റ് പോകുന്ന ദുബൈയിലെ അവീര്‍ മാര്‍ക്കറ്റില്‍ 18,000 ടണായി കച്ചവടം വര്‍ധിച്ചതായി അധികൃതര്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് കൃത്യമായി ഇവ ലഭ്യമാക്കാനും സാങ്കേതിക തടസങ്ങള്‍ മൂലമുണ്ടാകാന്‍ സാധ്യതയുള്ള കുറവ് നികത്താനുമായി 1.25 ലക്ഷം ടണ്‍ പച്ചക്കറികള്‍ ശീതികരിച്ച് സൂക്ഷിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ മന്ത്രാലയത്തിന്‍െറ നേരിട്ടുള്ള പരിശോധന മറ്റ് എമിറേറ്റുകളിലും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.