അബൂദബി: യു.എ.ഇയിലേക്ക് കൊണ്ടുവന്ന ചില പച്ചക്കറി- പഴ വര്‍ഗങ്ങളില്‍ അളവില്‍ കൂടുതല്‍ കീടനാശിനികളും രാസവസ്തുക്കളും കണ്ടത്തെിയ റിപ്പോര്‍ട്ടുകള്‍ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയെ ബാധിച്ചിട്ടില്ളെന്ന് ഇന്ത്യന്‍ എംബസി.
മാങ്ങയും ചുവന്ന മുളകും കക്കരിയും അടക്കമുള്ളവ ഇറക്കുമതി നടക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് വരുന്ന ഓരോ ഷിപ്പ്മെന്‍റിലെയും ഭക്ഷ്യവിഭവങ്ങള്‍ നാട്ടില്‍ തന്നെ പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കയറ്റിയയക്കുന്നതെന്ന് ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ നീത ഭൂഷണ്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത പച്ചക്കറികളിലും പഴ വര്‍ഗങ്ങളിലും കീടനാശിനികളും രാസവസ്തുക്കളും കണ്ടത്തെിയെന്നത് സംബന്ധിച്ച് എംബസിക്ക് വിവരം ലഭിച്ചിട്ടില്ളെന്നും അവര്‍ വ്യക്തമാക്കി.
യു.എ.ഇയിലേക്കുള്ള ഇറക്കുമതി സ്വാഭാവിക രീതിയില്‍ നടക്കുന്നുണ്ട്. ഇന്ത്യയില്‍ വെച്ച് പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കയറ്റുമതി ചെയ്യുന്നത്. ഇതിന്‍െറ സര്‍ട്ടിഫിക്കറ്റും നല്‍കുന്നുണ്ട്.
യു.എ.ഇ കാലാവസ്ഥാ വ്യതിയാന- പരിസ്ഥിതി കാര്യ മന്ത്രാലയത്തിന് കീഴിലെ ഭക്ഷ്യ സുരക്ഷാ ഇന്‍സ്പെക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് മാങ്ങ, ചുവന്ന മുളക്, കക്കരി എന്നിവയില്‍ അനുവദനീയമായതിലും കൂടുതല്‍ അളവില്‍ മാരക കീടനാശിനികള്‍ കണ്ടത്തെിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതുപ്രകാരം ഓരോ ഷിപ്പ്മെന്‍റിലും കീടനാശിനി അളവ് പരിശോധിച്ച സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയിരുന്നു.
ഐക്യരാഷ്ട്രസഭയുടെയും ലോകാരോഗ്യ സംഘടനയുടെയും ഭക്ഷ്യ റെഗുലേറ്ററി സ്ഥാപനമായ കോഡെക്സ് അലിമെന്‍റാരിയസ് കമ്മീഷന്‍ അംഗീകരിച്ച നിലവാരം അനുസരിച്ചാണ് ഇന്ത്യയില്‍ ഭക്ഷ്യ വിഭവങ്ങളിലെ വിഷാംശം പരിശോധിക്കുന്നതെന്നും നയതന്ത്ര കാര്യാലയം അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.