അബൂദബി: ദുബൈ- അബൂദബി പാതയിലെ തിരക്ക് കുറക്കാനയും ഗതാഗതം സുഗമമാക്കാനും ലക്ഷ്യമിട്ട് 2100 കോടി ദിര്‍ഹം ചെലവില്‍ നിര്‍മിക്കുന്ന പുതിയ ഹൈവേയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നു. നിര്‍മാണത്തിന്‍െറ 83 ശതമാനം പൂര്‍ത്തിയായതായും ഈ വര്‍ഷം അവസാനത്തോടെ ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ സാധിക്കുമെന്ന്് പ്രതീക്ഷിക്കുന്നതായും അബൂദബി ജനറല്‍ സര്‍വീസസ് കമ്പനി (മുസാനദ) അറിയിച്ചു. നിലവിലുള്ള അബൂദബി- ദുബൈ ഹൈവേക്ക് (ഇ 11) ബദലായാണ് പുതിയ റോഡ് നിര്‍മാണം ആരംഭിച്ചത്. നിലവിലെ വാഹനങ്ങളുടെ തിരക്കും മറ്റും പരിഗണിച്ചായിരുന്നു നിര്‍മാണം തുടങ്ങിയത്. നാല് വരിപ്പാതയാണ് നിര്‍മിക്കുന്നത്. ഓരോ വരിയിലും മണിക്കൂറില്‍ 2000 വാഹനങ്ങള്‍ വീതം സഞ്ചരിക്കാന്‍ സാധിക്കും. നാല് വരികളിലായി മണിക്കൂറില്‍ 8000 വാഹനങ്ങളെയാണ് ഉള്‍ക്കൊള്ളുക.
62 കിലോമീറ്ററുള്ള പാത സെയ്ഹ് സുഹൈബ് പ്രദേശത്ത് നിന്ന് സ്വയ്ഹാന്‍ ഇന്‍റര്‍ചേഞ്ച് വരെയാണുള്ളത്. അല്‍ മഹാ ഫോറസ്റ്റ്, കിസാദ്, ബിദ ഖലീഫ, അല്‍ അജ്ബാന്‍ റോഡ്, അബൂ മുറൈഖാ, സായിദ് മിലിറ്ററി സിറ്റി, അല്‍ ഫലാഹ് ഏരിയ തുടങ്ങിയവ വഴിയാണ് പാത കടന്നുപോകുന്നത്.
അബൂദബി നഗരത്തില്‍ നിന്ന് വിമാനത്താവളം, യാസ്, സാദിയാത്ത് ഐലന്‍റ് എന്നിവിടങ്ങളിലേക്ക് പുതിയ വഴിയും തുറക്കപ്പെടുമെന്ന് മുസാനദ ആക്ടിങ് റോഡ്സ് ഡയറക്ടര്‍ എന്‍ജി. ഹംദാന്‍ അല്‍ മസ്റൂയി പറഞ്ഞു. ആറ് ഇന്‍റര്‍ചേഞ്ചുകളും ആറ് അടിപ്പാതകളുമാണ് പുതിയ പാതയിലുള്ളത്. അബൂദബി-ദുബൈ റൂട്ടില്‍ പുതിയ ഹൈവേ വരുന്നതിലൂടെ ഗതാഗതം സുഗമമാകുന്നതിനൊപ്പം അപകടങ്ങള്‍ കുറക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.