???? ???? ?????? ????????????? ???????????? ???????????????????? (??????????? )

വീട്ടുജോലിക്കാരിയുടെ മര്‍ദനമേറ്റ കുഞ്ഞ് മരിച്ചു

ഷാര്‍ജ: ഇന്തോനേഷ്യന്‍ വീട്ടുജോലിക്കാരിയുടെ ക്രുരമര്‍ദനത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒമ്പത് മാസം പ്രായമുള്ള സലാമ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് അല്‍ ഖാസിമി ആശുപത്രിയിലായിരുന്നു അന്ത്യം. ശരീരമാകെ മര്‍ദനമേറ്റനിലയിലാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയുടെ കരച്ചില്‍ നിര്‍ത്താനായിരുന്നു മര്‍ദനമെന്ന് പ്രതി സമ്മതിച്ചിരുന്നു. തലക്കേറ്റ പരിക്കായിരുന്നു ഗുരുതരം.
അബൂദബിയില്‍ സൈനിക വിഭാഗത്തില്‍ സേവനം അനുഷ്ഠിക്കുന്ന സാലിം ആല്‍ മസ്മിയുടെ മകളാണ് മരിച്ച സലാമ. 28 വയസുള്ള പ്രതി മൂന്ന് വര്‍ഷമായി തങ്ങളുടെ വീട്ടില്‍ ജോലിക്ക് ചേര്‍ന്നിട്ടെന്ന് മസ്മി പറഞ്ഞു. ഇവര്‍ ഇത്തരം കൊടുംക്രൂരത ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇതിന് അവരെ പ്രരിപ്പിച്ച ഘടകമെന്താണെന്നും അറിയില്ല എന്ന് അദ്ദേഹം ആവര്‍ത്തിച്ചു. പീഡനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയെ തുടര്‍ന്ന് പൊലീസ് പ്രതിയുടെ മുറിയില്‍ പരിശോധന നടത്തിയിരുന്നു. ദുര്‍മന്ത്രവാദത്തിനെന്ന പേരില്‍ പരക്കെ ഉപയോഗിച്ച് വരുന്ന സാധനങ്ങള്‍ ഇവിടെ നിന്ന് കണ്ടത്തെിയിരുന്നു. മരിച്ച സലാമക്ക് ഇരട്ട സഹോദരിയുണ്ടായിരുന്നു. ജനിച്ച് 12ാം നാള്‍ കുട്ടി മരിച്ചിരുന്നു. മൂന്ന് വയസുള്ള ഷഹ്ദ് എന്ന സഹോദരിയുണ്ട്. പ്രതി ജയിലിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.