മോശം ടയര്‍: 419 ഡ്രൈവര്‍മാര്‍ക്ക് പിഴ

ദുബൈ: മോശം ടയര്‍ ഉപയോഗിച്ച് വാഹനമോടിച്ചതിന് 419 ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തിയതായി ദുബൈ പൊലീസ് ഗതാഗത വിഭാഗം അറിയിച്ചു. ഈ വര്‍ഷം ആദ്യ അഞ്ചുമാസത്തെ കണക്കാണിത്. ഇതുസംബന്ധിച്ച ബോധവത്കരണ കാമ്പയിന് ദുബൈ പൊലീസ് തുടക്കം കുറിച്ചു. 45 ദിവസം നീളുന്നതാണ് കാമ്പയിന്‍.
വാഹനത്തിന്‍െറ ടയറുകള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധനക്ക് വിധേയമാക്കണമെന്ന് ആളുകളെ ബോധവത്കരിക്കലാണ് കാമ്പയിന്‍െറ ലക്ഷ്യം. വേനല്‍ക്കാലത്ത് ടയറുകളുടെ പരിപാലനത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ചുട്ടുപഴുത്ത് കിടക്കുന്ന റോഡില്‍ മോശം ടയറുകള്‍ പെട്ടെന്ന് പൊട്ടാന്‍ സാധ്യതയുണ്ട്. ഇത് അപകടങ്ങള്‍ക്ക് കാരണമാകും.
കഴിഞ്ഞവര്‍ഷം ടയറുകള്‍ പൊട്ടിയുണ്ടായ അഞ്ച് അപകടങ്ങളില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു. ഈ വര്‍ഷം മേയ് വരെ രണ്ട് അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണം ഉണ്ടായിട്ടില്ല. ബോധവത്കരണത്തിന്‍െറ ഭാഗമായി വാഹന ഡ്രൈവര്‍മാര്‍ക്ക് ലഘുലേഖകള്‍ വിതരണം ചെയ്യും. സാമൂഹിക മാധ്യമങ്ങളും ഉപയോഗപ്പെടുത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.