കോഴിക്കോട് സ്വദേശിയായ യുവാവ് മൂന്നുമാസമായി ഷാര്‍ജ ജയിലില്‍

ദുബൈ: വിസ കാലാവധി കഴിഞ്ഞിട്ടും യു.എ.ഇയില്‍ തങ്ങിയതിന് അറസ്റ്റിലായ യുവാവ് മൂന്നുമാസമായി ഷാര്‍ജ ജയിലിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ കഴിയുന്നു. കോഴിക്കോട് ഒളവണ്ണ സ്വദേശി അഹമ്മദ് കോയയുടെ മകന്‍ താഴെ മഞ്ചക്കോട്ട് റുക്സാന മന്‍സിലില്‍ മുഹമ്മദ് ഫര്‍ഹാനാണ് ജയിലില്‍ കഴിയുന്നത്.
പാസ്പോര്‍ട്ട് നഷ്ടപ്പെട്ട ഇയാള്‍ക്ക് നാട്ടില്‍ പോകണമെങ്കില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് ഒൗട്പാസ് നല്‍കണം. എന്നാല്‍ കോഴിക്കോട് എം.പി എം.കെ രാഘവനും ഇ. അഹമ്മദും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് നേരിട്ട് പരാതി കൈമാറുകയും നടപടികള്‍ സ്വീകരിക്കണമെന്ന് വിദേശ കാര്യ മന്ത്രാലയം കോണ്‍സുലേറ്റിന് നിര്‍ദേശം നല്‍കുകയും ചെയ്തെങ്കിലും യാതൊരു തുടര്‍ നടപടികളും ഉണ്ടായിട്ടില്ളെന്ന് പരാതിയുണ്ട്.
വിസ കാലാവധി കഴിഞ്ഞിട്ടും യു.എ.ഇയില്‍ തങ്ങിയ ഫര്‍ഹാന്‍ നാട്ടില്‍ പിതാവ് അപകടത്തില്‍ പരിക്കേറ്റ വിവരമറിഞ്ഞ് പൊലീസില്‍ കീഴടങ്ങുകയായിരുന്നു. അന്ന് മുതല്‍ ഷാര്‍ജ സെന്‍ട്രല്‍ ജയിലിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ കഴിയുകയാണ്. ഫര്‍ഹാന്‍െറ മോചനത്തിനായി സാമൂഹിക പ്രവര്‍ത്തകന്‍ പുന്നക്കന്‍ മുഹമ്മദലി രംഗത്തുണ്ട്.
പാസ്പോര്‍ട്ടിന്‍െറ പകര്‍പ്പ് വിദേശകാര്യ മന്ത്രാലയം കോണ്‍സുലേറ്റിന് അയച്ചുകൊടുത്തിട്ടുണ്ടെന്നും കോണ്‍സുലേറ്റില്‍ നിന്ന് ഈ വിവരം തന്നെ അറിയിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒൗട്പാസ് ലഭിക്കാനുള്ള തുടര്‍നടപടികള്‍ ഇനി കോണ്‍സുലേറ്റാണ് ചെയ്യേണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.