ദുബൈ: പെണ്‍വാണിഭ സംഘത്തിന്‍െറ കെണിയില്‍ പെട്ട വിയറ്റ്നാം സ്വദേശിയായ യുവതിയെ ദുബൈ പൊലീസ് രക്ഷപ്പെടുത്തി. വനിതയടക്കം അഞ്ച് വിയറ്റ്നാം പൗരന്മാരെ അറസ്റ്റ് ചെയ്തു. യുവതിയെ നാട്ടിലേക്ക് തിരിച്ചയച്ചതായും പൊലീസ് അറിയിച്ചു.
വിയറ്റ്നാം എംബസിയില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സംഘത്തെ റെക്കോഡ് സമയത്തിനകം പിടികൂടിയതെന്ന് ദുബൈ പൊലീസ് സി.ഐ.ഡി വിഭാഗം ഉപമേധാവി മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു.
യുവതിയുടെ മാതാവ് എംബസിയില്‍ വിളിച്ച് വിവരം പറഞ്ഞപ്പോഴാണ് യുവതി പെണ്‍വാണിഭ സംഘത്തിന്‍െറ കെണിയില്‍ കുടുങ്ങിയ വിവരം അറിയുന്നത്. സന്ദര്‍ശക വിസയില്‍ സുഹൃത്തിനെ സന്ദര്‍ശിക്കാനത്തെിയതായിരുന്നു യുവതി. ഇതിനിടെ പെണ്‍വാണിഭ സംഘം കെണിയില്‍ പെടുത്തി. അസാന്മാര്‍ഗിക പ്രവൃത്തിക്ക് നിര്‍ബന്ധിച്ചു. വിസമ്മതിച്ചപ്പോള്‍ മര്‍ദിക്കുകയും മുറിയില്‍ അടച്ചിടുകയും ചെയ്തു. വഴങ്ങിയില്ളെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
എന്നാല്‍ യുവതിയുടെ മാതാവ് എംബസിയുമായി ബന്ധപ്പെട്ടെന്ന വിവരം ലഭിച്ചപ്പോള്‍ സംഘം ഭയപ്പെട്ടു. യുവതിയെ വിമാനത്താവളത്തില്‍ എത്തിച്ച് സംഘാംഗങ്ങള്‍ സ്ഥലം വിട്ടു. മാനസികമായി തകര്‍ന്ന നിലയിലായിരുന്നു യുവതി.
എംബസിയില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് വിമാനത്താവളത്തിലത്തെി യുവതിയെ കൂട്ടിക്കൊണ്ടുവന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ വലയിലാവുകയായിരുന്നു. യുവതിയെ നാട്ടിലേക്ക് കയറ്റിവിടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.