അല്‍ഐന്‍: മികച്ച ലൈബ്രറിയെന്ന ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ (ഐ.എസ്.സി) അംഗങ്ങളുടെ ഏറെക്കാലത്തെ ആഗ്രഹം സഫലമാകുന്നു. ഐ.എസ്.സിയുടെ ഭരണകാര്യാലയ കെട്ടിടത്തിലാണ് ലൈബ്രറി സജ്ജീകരിച്ചിരിക്കുന്നത്. രണ്ടായിരത്തോളം പുസ്തകങ്ങളുമായി തുടങ്ങുന്ന ലൈബ്രറി പിന്നീട് വിപുലീകരിക്കാനാണ് തീരുമാനം. വിശ്വ കവി രവീന്ദ്രനാഥ ടാഗോറിന്‍െറ പേരാണ് ലൈബ്രറിക്ക് നല്‍കിയിരിക്കുന്നത്.
നോവല്‍, കഥകള്‍, ജീവചരിത്രം, യാത്രാവിവരണം, ലേഖനങ്ങള്‍, നാടകം, നിരൂപണം, ബാലസാഹിത്യം തുടങ്ങി വിവിധ മേഖലകളില്‍നിന്നുള്ള രണ്ടായിരത്തോളം പുസ്തകങ്ങളാണ് ലൈബ്രറിയില്‍ ലഭ്യമാവുക. വിവിധ വിഷയങ്ങളിലുള്ള റഫറന്‍സ് പുസ്തകങ്ങളും നിഘണ്ടുക്കളും ഇവിടെയുണ്ട്.
ഗാര്‍സ്യ ഗബ്രിയേല്‍ മാര്‍ക്വിസ്, മാക്സിം ഗോര്‍ക്കി, ദസ്തയേവ്സ്കി, തുടങ്ങിയവരുടെ പുസ്തകങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ എഴുത്തുകാരായ ടാഗോര്‍, വി.എസ്. ഖണ്ഡേക്കര്‍, അരുന്ധതി റോയ്, അനിത ദേശായ്, ശശി തരൂര്‍, ചേതന്‍ ഭഗത് എന്നിവരുടെ രചനകളും വായനക്കാരെ കാത്തിരിക്കുന്നു. മലയാളത്തില്‍നിന്ന് എം.ടി, ഒ.എന്‍.വി, തകഴി, ഒ.വി. വിജയന്‍, മലയാറ്റൂര്‍, ആനന്ദ്, മാധവിക്കുട്ടി, സുഗതകുമാരി എന്നിവരുടെ പുസ്തകങ്ങള്‍ക്കൊപ്പം പുതുതലമുറയിലെ കെ.ആര്‍. മീര, ബെന്യാമിന്‍, സുഭാഷ് ചന്ദ്രന്‍, സിതാര തുടങ്ങിയവരുടെ പുസ്തകങ്ങളുമുണ്ട്.
പ്രധാനമായും ഇംഗ്ളീഷ്, മലയാളം ഭാഷകളിലുള്ള പുസ്തകങ്ങളാണ് ഇവിടെ ലഭ്യമാവുന്നത്. വരും നാളുകളില്‍ ഹിന്ദി, തമിഴ് ഭാഷകളിലെ പുസ്തകങ്ങളും ലഭ്യമാക്കുമെന്ന് ലൈബ്രറി നിര്‍മാണത്തിന് നേതൃത്വം നല്‍കിയ ഐ.എസ്.സി സാഹിത്യ വിഭാഗം സെക്രട്ടറി ജിതേഷ് പുരുഷോത്തമനും ഐ.എസ്.സി ജനറല്‍ സെക്രട്ടറി റസല്‍ മുഹമ്മദ് സാലിയും പറഞ്ഞു.
യു.എ.ഇയിലെ ഏറ്റവും മികച്ച ലൈബ്രറിയാക്കി ഇതിനെ മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് ഐ.എസ്.സി പ്രസിഡന്‍റ് നരേഷ് ഷൂരി പറഞ്ഞു.
ജൂലൈ 29ന് വൈകുന്നേരം എട്ടിന് ഐ.എസ്.സി അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം ടാഗോര്‍ മെമോറിയല്‍ ലൈബ്രറി ഉദ്ഘാടനം ചെയ്യും.
പ്രശസ്ത എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ മുഖ്യാതിഥിയായിരിക്കും. ലൈബ്രറി അംഗത്വവിതരണം ബുധനാഴ്ച ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.