ഷാര്‍ജ: ഷാര്‍ജയിലെ ഖാലിദ് തുറമുഖത്തേക്ക് ട്രക്കുകള്‍ പ്രവേശിക്കുന്ന സമയങ്ങളില്‍ മാറ്റം വരുത്തി. ഷാര്‍ജയിലെ ഏറ്റവും വാഹന തിരക്കേറിയ സമയമായ വൈകീട്ട് 5.30 മുതല്‍ രാത്രി 11 വരെ ഖാലിദ് തുറമുഖത്തേക്ക് ഇനി മുതല്‍ ട്രക്കുകളെ അനുവദിക്കില്ല.
പ്രദേശത്തെ യാത്ര പ്രശ്നങ്ങള്‍ക്ക് പരിഹാരമായിട്ടാണ് ട്രക്കുകളെ നിയന്ത്രിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
ട്രക്ക് ഡ്രൈവര്‍മാര്‍ മേപ്പടി സമയക്രമം പാലിക്കണമെന്ന് അധികൃതര്‍ ഉണര്‍ത്തി.
ഷാര്‍ജയിലെ പ്രധാന തുറമുഖമായ ഖാലിദ്, മിനാ റോഡിന്‍െറ അവസാന ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. അല്‍ഖാന്‍, അല്‍താവൂന്‍, റോഡുകളിലൂടെയാണ് മിനാ റോഡിലേക്ക് ട്രക്കുകള്‍ പ്രവേശിക്കുന്നത്. ഈ രണ്ട് റോഡുകളും ഷാര്‍ജയിലെ തിരക്കേറിയ വ്യവസായ, വാണിജ്യ, താമസ മേഖലകളിലൂടെയാണ് കടന്ന് പോകുന്നത്. ഏത് സമയവും തിക്കും തിരക്കും ഗതാഗത കുരുക്കും ഇവിടെത്തെ സ്ഥിരം കാഴ്ച്ചയാണ്. വൈകുന്നേരങ്ങളിലാണ് ഇവിടെ പ്രധാനമായും ഗതാഗതം കുരുക്ക് ശക്തമാകുന്നത്. ട്രക്കുകളെ നിയന്ത്രിക്കുക വഴി ഇത്തരം പ്രശ്നങ്ങള്‍ ഒരളവ് വരെ പരിഹരിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.