അബൂദബി: യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പ്രമുഖ കമ്പനികളായ ആറ്റ്കിന്‍സും ഫെയ്ത്ഫുള്‍ ഗൗള്‍ഡും ജീവനക്കാരികള്‍ക്ക് വേതനത്തോടെയുള്ള പ്രസവാവധി ഇരട്ടിയിലധികം വര്‍ധിപ്പിക്കുന്നു. നേരത്തെയുണ്ടായിരുന്ന 45 ദിവസത്തെ അവധിയാണ് 98 ദിവസമായി ഉയര്‍ത്തുന്നത്. സ്ത്രീകള്‍ക്ക് ദീര്‍ഘകാലം സേവനമനുഷ്ടിക്കാവുന്ന തരത്തില്‍ തൊഴില്‍ സാഹചര്യത്തെ പരിഷ്കരിക്കുക എന്ന ലക്ഷ്യം വെച്ചാണ് ഡിസൈന്‍-എന്‍ജിനീയറിങ്-പ്രോജക്ട് മാനേജ്മെന്‍റ് കണ്‍സള്‍ട്ടന്‍സീസ് കമ്പനിയായ ആറ്റ്കിന്‍സും ഡെലിവറിങ് പ്രോജക്ട് ആന്‍ഡ് പ്രോഗ്രാം മാനേജ്മെന്‍റ് കണ്‍സള്‍ട്ടന്‍സി കമ്പനിയായ ഫെയ്ത്ഫുള്‍ ഗൗള്‍ഡും പ്രസവാവധി വലിയ തോതില്‍ കൂട്ടുന്നത്. ശരിയായ തൊഴില്‍സാഹചര്യം സൃഷ്ടിക്കുകയാണ് തങ്ങളുടെ ഉദ്ദേശ്യമെന്ന് ആറ്റ്കിന്‍സ് മിഡിലീസ്റ്റ് ചീഫ് എകസ്ിക്യൂട്ടീവ് ഓഫിസര്‍ സൈമണ്‍ മൂണ്‍ പറഞ്ഞു. 2014ല്‍ ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സില്‍ പ്രവാസികളായ സ്ത്രീകള്‍ക്ക് 60 ദിവസത്തെ പ്രസവാവധി അനുവദിച്ച് ഉത്തരവിട്ടിരുന്നു. 2015ല്‍ മീഡിയ കോ കമ്പനി ജീവനക്കാര്‍ക്ക് ആറ് മാസത്തെ പ്രസവാവധി അനുവദിക്കുന്ന കരാറില്‍ ഒപ്പിട്ടിരുന്നു. യു.എ.ഇയിലെ പൊതുമേഖല, സ്വകാര്യ മേഖല, ദുബൈ ഇന്‍റര്‍നാഷനല്‍ ഫൈനാന്‍ഷ്യല്‍ സെന്‍റര്‍ എന്നിവയില്‍ പ്രസവാവധി ദിനങ്ങളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ട്. പൊതു മേഖലയില്‍ വേതനത്തോടെ 60 ദിവസവും പിന്നീട് വേതനമില്ലാതെ നൂറ് ദിവസവും പ്രസവാവധി അനുവദിക്കും. സ്വകാര്യ മേഖലയില്‍ വേതനത്തോടെ 45 ദിവസവും പിന്നീട് വേതനമില്ലാതെ 100 ദിവസവുമാണ് അവധി. ദുബൈ ഇന്‍റര്‍നാഷനല്‍ ഫൈനാന്‍ഷ്യല്‍ സെന്‍ററില്‍ വാരാന്ത്യ അവധി ദിനങ്ങള്‍ കൂടാതെ 33 ദിവസം മുഴുവന്‍ വേതനത്തോടെയും 32 ദിവസം പകുതി വേതനത്തോടെയുമാണ് പ്രസവാവധി അനുവദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.