???????? ??????? ??????, ?????? ????????? ????, ????? ???? ???????

യു.എ.ഇയിലെ മൂന്ന് മലയാളി വിദ്യാര്‍ഥികള്‍ക്ക് ഹംഗേറിയന്‍ മെഡിക്കല്‍ സ്കോളര്‍ഷിപ്പ്

ദുബൈ: യു.എ.ഇയിലെ മൂന്ന് മലയാളി വിദ്യാര്‍ഥികള്‍ക്ക് ഹംഗറി സര്‍ക്കാറിന്‍െറ മെഡിക്കല്‍ പഠനത്തിനുള്ള മെറിറ്റ് സ്കോളര്‍ഷിപ്പ് ലഭിച്ചു. ജോര്‍ജി ബോബന്‍ തോമസ്, ശ്രുതി എലിസബത്ത് വിനു, സ്നേഹ ആന്‍ ജേക്കബ് എന്നിവരാണ് സ്കോളര്‍ഷിപ്പിന് അര്‍ഹരായത്. 
ഇംദാദ് ഫെസിലിറ്റി മാനേജ്മെന്‍റ് കമ്പനി ഡയറക്ടര്‍ പത്തനംതിട്ട തിരുവല്ല സ്വദേശി ബോബന്‍ തോമസിന്‍െറയും സുനു ബോബന്‍െറയും മകനാണ് ജോര്‍ജി ബോബന്‍ തോമസ്. ദുബൈ ഒൗവര്‍ ഓണ്‍ ഇംഗ്ളീഷ് സ്കൂള്‍ വിദ്യാര്‍ഥിയായിരുന്നു. 22 വര്‍ഷമായി കുടുംബം ദുബൈയിലുണ്ട്. എറണാകുളം അമൃത മെഡിക്കല്‍ കോളജില്‍ എം.ഡി.എസ് വിദ്യാര്‍ഥിനിയായ ഡോ. നിധി ചിന്നു ബോബന്‍ സഹോദരിയാണ്. 
കറാമയിലെ യൂനികെയര്‍ ക്ളിനിക്കില്‍ ദന്ത ഡോക്ടറായ എറണാകുളം ഉദയംപേരൂര്‍ കാരപറമ്പില്‍ ഡോ. വിനുതോമസിന്‍െറയും നിഷയുടെയും മകളാണ് ശ്രുതി എലിസബത്ത് വിനു. ദുബൈ അല്‍ വര്‍ഖ ഒൗവര്‍ ഓണ്‍ ഇംഗ്ളീഷ് സ്കൂള്‍ വിദ്യാര്‍ഥിയായിരുന്നു. 12ാം ക്ളാസ് വിദ്യാര്‍ഥിനിയായ ശില്‍പ സഹോദരിയാണ്. 20 വര്‍ഷത്തോളമായി കുടുംബം ദുബൈയിലുണ്ട്. 
പത്തനംതിട്ട കോന്നി അമ്പഴത്തുമൂട്ടില്‍ പരേതനായ ജേക്കബ് എബ്രഹാമിന്‍െറയും അബൂദബി ആംബുലേറ്ററി ഹെല്‍ത്ത് സര്‍വീസസില്‍ നഴ്സായ സിന്ധു മേരി മാത്യുവിന്‍െറയും മകളാണ് സ്നേഹ ആന്‍ ജേക്കബ്. അബൂദബി സണ്‍റൈസ് പ്രൈവറ്റ് സ്കൂളില്‍ നിന്നാണ് 12ാം ക്ളാസ് പൂര്‍ത്തിയാക്കിയത്. 
ഇവര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ 200 വിദ്യാര്‍ഥികള്‍ക്കാണ് ഇത്തവണ സ്കോളര്‍ഷിപ്പ് ലഭിച്ചത്. കേന്ദ്ര സര്‍ക്കാറിന് കീഴിലെ യൂനിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷനും (യു.ജി.സി) ഹംഗറി സര്‍ക്കാര്‍ നിയമിച്ച ടെംപസ് ഫൗണ്ടേഷനും ചേര്‍ന്നാണ് സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികളെ തെരഞ്ഞെടുത്തത്. ആറുവര്‍ഷത്തെ ഫീസ്, താമസം, ജീവിത ചെലവിനുള്ള തുക, ചികിത്സ ചെലവ് എന്നിവ സൗജന്യമായിരിക്കും. ഹംഗറി യാത്രക്കുള്ള വിമാന ടിക്കറ്റ് കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്‍കും. മിഡിലീസ്റ്റ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ബിടെക് യൂനിവേഴ്സിറ്റീസ് ഡയറക്ടര്‍ ബെന്‍സണ്‍ മാളിയേക്കലാണ് യു.എ.ഇയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.