ഇസ്ലാമിക പഠന കോണ്‍ഫറന്‍സ് ഇന്നുമുതല്‍

ഷാര്‍ജ: സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ  രക്ഷാകര്‍ത്വത്തില്‍ സംഘടിപ്പിക്കുന്ന  16ാമത് അന്താരാഷ്ട്ര ഇസ്ലാമിക പഠന കോണ്‍ഫറന്‍സിനു ഞായറാഴ്ച തുടക്കം കുറിക്കും.  ഇസ്ലാമിന്‍െറ അഭിവാദ്യമായ ‘സലാം പ്രചരിപ്പിക്കുക’ എന്ന ശീര്‍ഷകത്തിലാണ് സമ്മേളനം. ഇന്ത്യ അടക്കം ലോകത്തിന്‍െറ നാനാ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംബന്ധിക്കും.
കോഴിക്കോട് കാരന്തൂര്‍ മാര്‍കസുസ്സഖാഫത്തി സുന്നിയ്യയിലെയും മലപ്പുറം  മഅദിന്‍ അക്കാദമിയിലെയും വിദ്യാര്‍ഥികളാണ്  ഇന്ത്യയെ പ്രതിനിധികരിക്കാനായി അബ്ദുല്ല സഖാഫി മലയമ്മയുടെ നേതൃത്വത്തില്‍ ഇന്നലെ ഷാര്‍ജയില്‍ എത്തിയത് .  13 ദിവസം നീളുന്ന സമ്മേളനത്തില്‍  ലോക പ്രശസ്ത പണ്ഡിതരായ മുഹമ്മദ് സുലൈമാന്‍ നൂര്‍, സാലിം മഹമൂദ് അബ്ദുല്‍ ജലീല്‍ രിളവാന്‍ , ഹിശാം അബ്ദുല്‍ അസീസ് അലി ,ഇയാദത്തു ബിന്‍ അയ്യൂബ് അല്‍ ഖുബൈസി , അയ്മന്‍ റുഷ്ദി സുവൈദ് എന്നിവര്‍  പഠന ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കും. 
ആഗോള തലത്തില്‍ തീവ്ര വാദവും ഭീകരതയും തഴച്ചു വളരുന്ന ഈ ഘട്ടത്തില്‍ യഥാര്‍ത്ഥ ഇസ്ലാമിന്‍െറ ആശയങ്ങള്‍   സമാധാനത്തോടെ ലോക ജനതക്ക് പ്രചരിപ്പിക്കാന്‍ ഷാര്‍ജ ഭരണാധികാരിയുടെ പ്രത്യേക താല്‍പര്യത്തോടെയാണ് സമ്മേളനം നടത്തുന്നത്.   ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് ഷാര്‍ജ സര്‍ക്കാര്‍ പ്രതിനിധികളും  മര്‍കസ്, മഅദിന്‍ , ഐ സി എഫ്  ഭാരവാഹികളായ   നാസര്‍ വാണിയമ്പലം, അബ്ദുല്‍ മജീദ് മദനി മേല്‍മുറി, അബ്ദുല്‍ കരീം പൂന്താവനം , ഹംസ സഖാഫി സീഫോര്‍ത്തു , ജവാത് വാണിയമ്പലം   എന്നിവര്‍ ചേര്‍ന്നു ഊഷ്മളമായ സ്വീകരണം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.