എമിഗ്രേഷന്‍ ജീവനക്കാര്‍ക്ക് പഠന ക്ളാസുകള്‍ സംഘടിപ്പിച്ചു 

ദുബൈ: ദുബൈ  താമസകുടിയേറ്റ വകുപ്പ്  രാജ്യത്തെ അറബ് സംസ്കാരത്തിന്‍റെ അതിഥ്യ പാരമ്പര്യ രീതികളെക്കുറിച്ച് വിദേശികളായ ജീവനകാര്‍ക്ക് പഠന ക്ളാസുകള്‍ സംഘടിപ്പിച്ചു.ദുബൈയിലെ പ്രമുഖ പരിശീലന, മനേജ്മെന്‍റ് സ്ഥാപനമായ ബൂസ്റ്ററ്റുമായി സഹകരിച്ചാണ്  രാജ്യത്തിന്‍െറ മഹത്തായ  ആതിഥ്യ മര്യാദകളും അറബ് സംസ്കാരവും എന്ന വിഷയത്തില്‍  പരിശിലനം നല്‍കിയത് . യു.എ.ഇ , ഒമാന്‍, ഇന്ത്യ,ബംഗ്ളോദേശ്, നേപ്പാള്‍,പാകിസ്താന്‍ തുടങ്ങിയ രാജ്യക്കാരായ 16 ജീവനക്കാരാണ് പഠന ക്ളാസില്‍ പങ്കെടുത്തത്.
താമസകുടിയേറ്റ വകുപ്പില്‍ സേവനം തേടിയത്തെുന്ന ഉപഭോക്താകളുമായും ഉദ്യോഗസ്ഥരുമായും  നല്ല രീതിയില്‍ ഇടപെടുന്നതിനും രാജ്യത്തിന്‍െറ പാരമ്പര്യം കാത്തു സുക്ഷിക്കുന്ന ആതിഥ്യ മര്യാദകള്‍ വിദേശികളായ ജീവനക്കാര്‍ക്ക് പകര്‍ന്ന് നല്‍കുന്നതിന്‍െറ ഭാഗമായാണ് ഇത്തരത്തിലുള്ള പഠന രീതിക്ക് ദുബൈ എമിഗ്രേഷന്‍ രൂപം നല്‍കിയത്. രാജ്യത്ത് എത്തുന്ന സന്ദര്‍ശകരെ നല്ല രീതിയിലും പുഞ്ചിരിച്ച് കൊണ്ടുമാണ് സ്വാഗതം ചെയ്യേണ്ടതെന്ന് യു.എ.ഇ വൈസ് പ്രസിഡന്‍റും, പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തും നിര്‍ദേശം നല്‍കിടുണ്ട്. അതിന്‍റെ ഭാഗമായി സേവനത്തിന്‍െറ എല്ലാ ഭാഗങ്ങളിലും നല്ല രീതിയിലുള്ള പെരുമാറ്റ ചട്ടം നടപ്പിലാക്കാന്‍ വിവിധങ്ങളായ പഠനപരിശിലന പദ്ധതികള്‍ക്ക് വകുപ്പ് രൂപം നല്‍കിയതായി താമസ കുടയേറ്റ വകുപ്പ് ഉപ തലവന്‍ മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറുര്‍ പറഞ്ഞു.
ജീവനക്കാരുടെ സേവന മികവുകള്‍ കുടുതല്‍ മികവുറ്റതാക്കാന്‍ ഇത്തരം പഠന രീതികള്‍ ഏറെ സഹായകരമാകും എന്ന് അദ്ധേഹം കൂട്ടിചേര്‍ത്തു.രണ്ട് ദിവസത്തെ പരിശീലനമാണ് സംഘടിപ്പിച്ചത്. പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.