ഷാര്‍ജയില്‍ ഇലക്ട്രിക് വാഹനങ്ങളത്തെും

ഷാര്‍ജ: അധികം വൈകാതെ ഷാര്‍ജയിലെ നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ എത്തുമെന്ന് ഷാര്‍ജ ജല-വൈദ്യുത വിഭാഗം (സേവ) ചെയര്‍മാന്‍ ഡോ. റാഷിദ് ആല്‍ ലീം പറഞ്ഞു. ആറ് മാസത്തിനുള്ളില്‍ സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചാര്‍ജിങ് സേറ്റേഷനുകളും ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൂര്‍ണമായും വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയായിരിക്കും സേവ പുറത്തിറങ്ങുന്ന വാഹനങ്ങള്‍.
പ്രകൃതി സൗഹൃദത്തിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നതിനും പരിസ്ഥിതി പരിപാലത്തിന്‍െറ ആവശ്യകതയെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാനും ജനങ്ങളില്‍ ഹരിത സന്ദേശം പ്രചരിപ്പിക്കാനും ഇത് വഴി സാധിക്കുമെന്നാണ് പ്രതീക്ഷ. ഹരിത വാതകമെന്ന് വിശേഷിപ്പിക്കുന്ന സി.എന്‍.ജി ( കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ യു.എ.ഇയില്‍ ആദ്യമായി പുറത്തിറക്കിയത് സേവയായിരുന്നു.
15 വര്‍ഷം മുമ്പായിരുന്നു അത്. ഹൈഡ്രോകാര്‍ബണിന്‍െറ ,മുഖ്യമായും മീഥൈന്‍  മിശ്രിതമാണ് വാതകാധിഷ്ഠിതമായ സി.എന്‍.ജി.  200-250 കിലോഗ്രാം/ സെന്‍റീമീറ്റര്‍ സ്ക്വയറാണ് സമ്മര്‍ദ ശേഷി. വാഹനങ്ങളില്‍ ഘടിപ്പിക്കാന്‍ പാകത്തിലുള്ള സിലിണ്ടറുകളില്‍ നിറച്ച് ഇത് ഇന്ധനമായി ഉപയോഗിക്കുന്നു. ഈയം, സള്‍ഫര്‍ തുടങ്ങിയവയില്‍ നിന്ന് മുക്തമായ ഇന്ധനമായതിനാല്‍ അന്തരീക്ഷത്തിന് പരിക്കേല്‍പ്പിക്കാത്തത് കാരണമാണ് സി.എന്‍.ജി.ക്ക് 'ഹരിതവാതക'മെന്ന് വിശേഷണം കിട്ടിയത്.  
പരിസ്ഥിതി സൗഹാര്‍ദമായ സി.എന്‍.ജി  ചൂടുപിടിച്ച അന്തരീക്ഷത്തിലും സ്വയം കത്തിപ്പിടിക്കാനുള്ള സാധ്യത കുറഞ്ഞതിനാല്‍ പൊതുവെ സുരക്ഷിതമാണ്. 537- 540 ഡിഗ്രി താപനിലയിലാണ് ഇതിന്‍െറ സ്വയം ജ്വലനശേഷി. അതുകൊണ്ടുതന്നെ അപകടങ്ങളിലോ കൊടുംചൂടുള്ള അന്തരീക്ഷത്തിലോ ഇത് പൊട്ടിത്തെറിക്കില്ല. അത് കൊണ്ട് തന്നെ  യു.എ.ഇയിലെ കാലാവസ്ഥക്ക് ഇവ ഏറെ പ്രയോജന പ്രദമാണ്. അപകട രഹിതവും പ്രകൃതി സൗഹൃദവുമാണ് സി.എന്‍.ജി. സി.എന്‍.ജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 700 വാഹനങ്ങള്‍ ഇപ്പോള്‍ ഷാര്‍ജയിലുണ്ട്.
 പൂര്‍ണമായും വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് വാഹനങ്ങളാണ്  സേവ ആദ്യം നിരത്തിലിറക്കുക.
പിന്നിട് വലിയ വാഹനങ്ങളും നിരത്തിലത്തെും. ഇതിനായി റിനോ കമ്പനിയുമായി ചര്‍ച്ച ചെയ്തതായും ലീം പറഞ്ഞു. 2015ല്‍ ദുബൈ ജല-വൈദ്യുത വിഭാഗം (ദേവ) എട്ട് ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കിയാണ് ഈ രംഗത്തിന് തുടക്കമിട്ടത്.
യു.എ.ഇയിലെ സര്‍ക്കാര്‍ തലത്തിലെ ആദ്യ കാല്‍വെപ്പായിരുന്നു അത്. ഫെബ്രുവരിയില്‍ ഏഴ് വൈദ്യുത ചാര്‍ജിങ് സ്റ്റേഷനുകള്‍ ദുബൈ ആരംഭിക്കുകയും ചെയ്തു. ഇനോക്ക്-എപ്കോ സ്റ്റേഷനുകളിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.