160 മംഗല്യക്കാഴ്ചയൊരുക്കി അല്‍ഐനില്‍ സമൂഹ വിവാഹം

അബൂദബി: അല്‍ഐനിലെ അല്‍ ഖുബൈസി ഹാളില്‍ നടന്ന സമൂഹ വിവാഹത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ രക്ഷാധികാരത്തില്‍ അല്‍ ഖുബൈസി വെഡിങ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 160 വിവാഹങ്ങളാണ് നടത്തിയത്.
ശനിയാഴ്ച നടന്ന പരിപാടിയില്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, സാംസ്കാരിക-വിജ്ഞാന വികസന വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയ ഓഫിസ് ഡയറക്ടറും കുടുംബ വികസന ഫൗണ്ടേഷന്‍ ചെയര്‍മാനുമായ അലി സാലിം അല്‍ കഅബിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. സമൂഹ വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. ചെലവ് കുറക്കാന്‍ സഹായിക്കുന്ന സമൂഹ വിവാഹങ്ങള്‍ക്ക് യു.എ.ഇ നേതൃത്വത്തിന്‍െറ വലിയ പ്രോത്സാഹനമുണ്ടെന്ന്  അലി സാലിം അല്‍ കഅബി പറഞ്ഞു.
സമൂഹ വിവാഹത്തില്‍ പങ്കാളികളായവര്‍ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവര്‍ക്ക് നന്ദി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.