ദുബൈ: ചക്രം പൊട്ടിയതിനെ തുടര്‍ന്ന് 24 മണിക്കൂറിലധികം ദുബൈയില്‍ ദുരിതത്തിലായ സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാര്‍ നാട്ടിലത്തെി. അതേസമയം, വിമാന സര്‍വീസ് മുടങ്ങിയിട്ടും, ദുരിതത്തിലായ യാത്രക്കാരോട് മോശമായി പെരുമാറിയ വിമാന കമ്പനിക്കെതിരെ പരാതി നല്‍കുമെന്ന് യാത്രക്കാരുടെ സഹായത്തിന് എത്തിയ സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ നാലിന് ദുബൈയില്‍ നിന്ന് മുംബൈയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനമാണ്, ചക്രം പൊട്ടിയതിനെ തുടര്‍ന്ന് ഒരു ദിവസത്തോളം ദുബൈയില്‍ കുടുങ്ങിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള 179 ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ ഞായറാഴ്ച പുലര്‍ച്ചെയുള്ള വിമാനത്തിലാണ് അവസാനം നാട്ടിലേക്ക് പുറപ്പെട്ടത്. ഇവര്‍ക്ക് അടിയന്തരഘട്ടത്തില്‍ നല്‍കേണ്ട സഹായസേവനങ്ങള്‍ നല്‍കാന്‍ വിമാന കമ്പനി അധികൃതര്‍ ആദ്യം വിസമ്മതിച്ചെന്നാണ് യാത്രക്കാരുടെ പരാതി. ഇത് വലിയ ബഹളത്തിനും മറ്റും വഴിവെച്ചിരുന്നു. വിമാന കമ്പനിയുടെ ഈ മോശം പെരുമാറ്റം ഇനി ആവര്‍ത്തിക്കപ്പെടാതിരിക്കാനാണ് , തങ്ങള്‍ പരാതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്ന് കാസര്‍കോട് സ്വദേശി രഞ്ജിത്ത് കോടോത്തിന്‍െറ നേതൃത്വത്തിലുള്ള സാമൂഹിക പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രധാനമന്ത്രിക്കും വ്യോമയാന, വിദേശകാര്യ മന്ത്രിമാര്‍ക്കും കേരള മുഖ്യമന്ത്രിക്കും പരാതി നല്‍കും. ഇതിനിടെ യാത്ര മുടങ്ങിയവര്‍ക്ക് , വിമാന ജീവനക്കാര്‍, പുതുക്കിയ ടിക്കറ്റ് രേഖാമൂലം നല്‍കാന്‍ ആദ്യം തയ്യാറായില്ളെന്നും ആക്ഷേപമുണ്ട്. തുടര്‍ന്ന്, വിമാന ജീവനക്കാര്‍ക്ക് മുന്നില്‍ ഇവര്‍ കുത്തിയിരിപ്പ് നടത്തിയാണ് ഇത് സാധ്യമാക്കിയതെന്നും രഞ്ജിത്ത് കോടോത്ത് പറഞ്ഞു.
ഇതിനിടെ, സംഭവത്തെ കുറിച്ച് സ്പൈസ് ജെറ്റ് അധികാരികാരികളുടെ പ്രതികരണം ആരാഞ്ഞ് ദുബായിലെ ചില വാര്‍ത്താമാധ്യമങ്ങള്‍ വിമാന കമ്പനിയ്ക്ക് ഇമെയില്‍ അയച്ചിരുന്നു.
സംഭവ ദിവസം ദുബൈയിലെ സ്പൈസ് ജെറ്റ് ഓഫീസില്‍ നിന്ന് യാതൊരു മറുപടിയും ലഭിക്കാത്തതിനാലാണ് , ഇപ്രകാരം ഇന്ത്യയിലെ കോര്‍പ്പറേറ്റ് ആസ്ഥാനത്തേയ്ക്ക് ഇമെയില്‍ അയച്ചത്. എന്നാല്‍, സംഭവം നടന്ന് , 24 മണിക്കൂര്‍ കഴിഞ്ഞിട്ടും അധികൃതര്‍ ഈ വിഷയത്തില്‍ രേഖാമൂലം പ്രതികരിക്കാനോ മറുപടി നല്‍കാനോ തയ്യാറായില്ല.
വിമാനത്തിന്‍്റെ പുതിയ സര്‍വീസുകളും ഓഫറുകളുമായി മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഇടയ്ക്കിടെ വാര്‍ത്താക്കുറിപ്പുകള്‍ അയ്ക്കുന്ന വിമാന കമ്പനിയാണ് സ്പൈസ് ജെറ്റ്. എന്നാല്‍, ചക്രം പൊട്ടി ആകാശത്ത് രണ്ടര മണിക്കൂറോളം യാത്രക്കാരുമായി കറങ്ങിയ ഈ വിവാദ വിഷയത്തില്‍ , വിമാന കമ്പനി തുടരുന്ന മൗനവും വലിയ ആക്ഷേപത്തിന് വഴിവെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.