ഷാര്‍ജ: സൈക്കിള്‍ സാധാരണക്കാരന്‍െറ വാഹനമാണ്. എന്നാല്‍ ഷാര്‍ജയിലെ ഐ മാളില്‍ വില്‍ക്കാന്‍ വെച്ച സൈക്കിളിനിത്തിരി ഗമ കൂടുതലാണ്. ടയറൊഴിച്ച് ബാക്കിയെല്ലാം തനി തങ്കത്തില്‍ തീര്‍ത്ത ഇതിന്‍െറ വില 13 ലക്ഷം ദിര്‍ഹമാണ്. ഇത് വീട്ടിലെ അലങ്കാരങ്ങള്‍ക്ക് ഒപ്പം വെക്കാനുള്ളതല്ല. സൈക്കിളില്‍ കയറി പൊന്നിന്‍ പ്രഭ വിതറി നിരത്തിലൂടെ പാഞ്ഞു നടക്കാം.
സൈക്കിള്‍ മാത്രമല്ല ഇവിടെയുള്ള വില്‍പ്പന വസ്തുക്കള്‍. തങ്കത്തിലും പൊന്നിലും പ്ളാറ്റിനത്തിലും, വജ്രത്തിലും തീര്‍ത്ത വിവിധ കമ്പനികളുടെ മൊബൈല്‍ ഫോണുകള്‍, ടെന്നീസ് ബാറ്റ്, പ്രതിമകള്‍, കമ്പ്യൂട്ടറുകള്‍, ഹെഡ്ഫോണുകള്‍, ഉച്ചഭാഷിണികള്‍, കളികോപ്പുകള്‍, പേനകള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങി വലിയ നിര തന്നെയുണ്ട്. വജ്രത്തില്‍ തീര്‍ത്ത ഐഫോണിന്‍െറ വില 1,97,400 ദിര്‍ഹം. അര ലക്ഷം ദിര്‍ഹം മുതലാണ് ഫോണുകളുടെ വില ആരംഭിക്കുന്നതെന്ന് ഉടമ മുംബൈ സ്വദേശി മനീഷ് മന്‍ഷാനി പറഞ്ഞു.
ആപ്പിള്‍ കമ്പനിയുടെ ഡസ്ക് ടോപ്പിന്‍െറ വില അര ലക്ഷം ദിര്‍ഹമാണ്. പ്ളാറ്റിനത്തില്‍ തീര്‍ത്ത ഹെഡ് ഫോണിനും ബുദ്ധ പ്രതിമക്കും അര ലക്ഷം കടക്കും. 1995ല്‍ ലണ്ടനിലാണ് ഇവരുടെ സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയത്. ഇപ്പോള്‍ രണ്ട് സ്ഥാപനങ്ങള്‍ ലണ്ടനിലുണ്ട്. ഗള്‍ഫ് മേഖലയിലെ ആദ്യ സ്ഥാപനമാണിത്. നാലാമത്തെ സ്ഥാപനം സ്പെയിനില്‍ ഉടനെ ആരംഭിക്കുമെന്ന് മനീഷ് പറഞ്ഞു.
വില ഇത്രയൊക്കെയാണെങ്കിലും ആവശ്യക്കാര്‍ ഏറെയാണത്രെ. ഓണ്‍ ലൈന്‍ വഴിയും ഇവ വിറ്റഴിക്കുന്നു.
ഈദ് ദിനത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ ഷാര്‍ജ അന്‍സാര്‍ മാളിന് സമീപത്തുള്ള ഐമാളില്‍ എത്തുന്നവരുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായി മാറിയിട്ടുണ്ട് ഗോള്‍ഡ്ജെനി എന്ന ഈ സ്ഥാപനം. വരുന്നവരെ ഏറെ ആകര്‍ഷിക്കുന്നത് സൈക്കിള്‍ തന്നെയാണ്.
സെല്‍ഫിയുടെ ബഹളമാണ് സ്ഥാപനത്തില്‍. ഉടമകളായ മനീഷിനും ഫ്രാന്‍സിസ് ഫെര്‍നാഡോക്കും ഇതില്‍ തെല്ലും പരിഭവമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.