?????????????

ഹൃദയാഘാതം: തൃശൂര്‍ സ്വദേശി  അല്‍ഐനില്‍ മരിച്ചു

അല്‍ഐന്‍: തൃശൂര്‍ ദേശമംഗലം പള്ളം സ്വദേശി പുത്തന്‍പീടിയേക്കല്‍ മൊയ്തീന്‍െറ മകന്‍ രായിന്‍കുട്ടി (47)അല്‍ ഐനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. രണ്ട് വര്‍ഷത്തോളമായി അല്‍ ഐനിലെ ഓദ് ഒത്തോബയിലെ കഫ്തീരിയയില്‍ ജോലി ചെയ്ത് വരികയായിരുന്നു. 
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം അല്‍ഐന്‍ ജിമി ആശുപത്രി മോര്‍ച്ചറിയില്‍. പാത്തുമ്മയാണ് മാതാവ്. ഭാര്യ: റാഫിയ. മക്കള്‍: റിസ്വാന, അബൂബക്കര്‍, മുഹമ്മദ് അമീന്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.