അജ്മാന്‍: മുന്‍പരിചയമില്ലാത്ത ആളില്‍ നിന്ന് ലഭിച്ച ചെക്ക് മാറിയതിനെ തുടര്‍ന്ന് ജയിലിലായ മലയാളി മോചിതനായി. തൃശൂര്‍ ഇരിങ്ങാലക്കുട തുമ്പൂര്‍ സ്വദേശി ബിജുമോനെയാണ് നിരപരാധിയാണെന്ന് കണ്ടത്തെി ദുബൈ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി വെറുതെവിട്ടത്. ജയിലിലായ ബിജുമോന്‍െറ കുടുംബത്തിന്‍െറ ദയനീയ അവസ്ഥ ‘ഗള്‍ഫ് മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ദുബൈയിലെ അഭിഭാഷകനായ ഹാഷിക് നടത്തിയ ഇടപെടലാണ് ബിജുമോന്‍െറ ജയില്‍ മോചനത്തിന് വഴിതെളിച്ചത്.
ദുബൈയിലെ ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ കീഴില്‍ സ്വന്തമായി പിക്കപ്പ് എടുത്ത് ഓടിച്ചുവരികയായിരുന്നു ബിജുമോന്‍. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് ഓട്ടത്തിനായി സച്ചിന്‍ എന്നയാള്‍ വിളിച്ചത്. പുതിയ കമ്പനി ആരംഭിക്കുകയാണെന്നും ഓട്ടമുണ്ടെന്നും സച്ചിന്‍ പറഞ്ഞു. മൂന്നു ദിവസം ഓട്ടം പോയ ബിജുവിനോട് ഒരു മാസത്തോളം വണ്ടിയും ഡ്രൈവറെയും വാടകക്ക് വേണമെന്ന് സച്ചിന്‍ പറഞ്ഞത്രേ. എന്നാല്‍ അഡ്വാന്‍സ് വാടക തന്നാല്‍ മാത്രമേ വരികയുള്ളൂ എന്ന് ബിജു പറഞ്ഞപ്പോള്‍ ഒരു ചെക്ക് നല്‍കി അത് മാറി വന്നാല്‍ അഡ്വാന്‍സ് നല്‍കാമെന്ന് സച്ചിന്‍ പറഞ്ഞു. അതനുസരിച്ച് സച്ചിന്‍ തന്ന കവറിലിട്ട ചെക്കുമായി ബിജു ദുബൈയിലെ റാക് ബാങ്കില്‍ ചെന്നു. 25,000 ദിര്‍ഹത്തിന്‍േറതാണെന്ന് കരുതി കൗണ്ടറില്‍ നല്‍കിയ ചെക്ക് പണം ലഭിച്ചപ്പോഴാണ് രണ്ടര ലക്ഷത്തിന്‍േറതാണെന്ന കാര്യം ബിജുമോന്‍ തിരിച്ചറിഞ്ഞത്.
പുറത്ത് കാത്തുനിന്നിരുന്ന സച്ചിന് പണം നല്‍കിയപ്പോള്‍ അതില്‍ നിന്ന് ബിജുമോനുള്ള അഡ്വാന്‍സ് തുക തിരികെ നല്‍കി. അന്ന് രാത്രി വിളിച്ച സച്ചിന്‍ താന്‍ ഖത്തറില്‍ പോവുകയാണെന്നും ഒരാഴ്ച കഴിഞ്ഞേ തിരികെ വരൂ എന്നും പറഞ്ഞത്രേ. പിന്നീട് സച്ചിന്‍െറ വിളി കാണാതിരുന്നതിനെ തുടര്‍ന്ന് അങ്ങോട്ട് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. അതിനുശേഷം കഴിഞ്ഞ ഡിസംബറില്‍ കുടുംബവുമൊത്ത് ബിജുമോന്‍ നാട്ടിലേക്ക് പോകുന്ന സമയത്താണ് ദുബൈ വിമാനത്താവളത്തില്‍ പൊലീസ് തടഞ്ഞുവെക്കുന്നത്. സച്ചിന്‍ മറ്റൊരാളുടെ ചെക്ക് മോഷ്ടിച്ച് കള്ള ഒപ്പിട്ട് വന്‍ തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയിരുന്നെന്നും ആ തുകയാണ് ബിജുമോനെ ഉപയോഗിച്ച് പിന്‍വലിച്ചതെന്നുമാണ് മനസ്സിലായത്. ചെക്ക് ബാങ്കില്‍ നല്‍കിയത് ബിജുമോനായതിനാല്‍ പൊലീസ് കേസെടുക്കുകയായിരുന്നു.
ബിജുമോന്‍ ജയിലിലായതോടെ ഒപ്പം അജ്മാനിലുണ്ടായിരുന്ന ഭാര്യ അമ്പിളിയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം പ്രതിസന്ധിയിലായി. ഇന്നസെന്‍റ് എം.പിയുമായി ബന്ധപ്പെട്ട് എംബസിയിലും മറ്റും പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. തുടര്‍ന്നാണ് അഡ്വ. ഹാഷിക് മുഖേന കോടതിയെ സമീപിച്ചത്. മറ്റൊരാളെ വിശ്വസിച്ച് ചെക്ക് ബാങ്കില്‍ സമര്‍പ്പിച്ചുവെന്ന തെറ്റ് മാത്രമേ ബിജുമോന്‍ ചെയ്തിട്ടുള്ളൂവെന്നും മനഃപൂര്‍വം കുറ്റം ചെയ്തിട്ടില്ളെന്നും കോടതിയില്‍ തെളിയിക്കാന്‍ സാധിച്ചതിനെ തുടര്‍ന്നാണ് ജയില്‍ മോചനം സാധ്യമായത്.
ചെയ്യാത്ത കുറ്റത്തിന് ആറര മാസത്തോളം ജയിലില്‍ കഴിയേണ്ടിവന്നിട്ടും നിരപരാധിയാണെന്ന് കണ്ടത്തെി വെറുതെവിട്ടതിന്‍െറ ആശ്വാസത്തിലാണ് ബിജുമോന്‍. സ്വന്തം പേരിലല്ലാത്ത ചെക്കുകള്‍ ബാങ്കുകളില്‍ സമര്‍പ്പിക്കുമ്പോള്‍ ആവശ്യമായ രേഖകള്‍ കൈവശം സൂക്ഷിക്കണമെന്നും അല്ളെങ്കില്‍ ഇത്തരം കെണികളില്‍ കുടുങ്ങാന്‍ സാധ്യതയുണ്ടെന്നും അഡ്വ. ഹാഷിക് മുന്നറിയിപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.