അബൂദബി: ആഘോഷത്തിന്‍െറ ആവേശം ഓരോരുത്തര്‍ക്കുമായി പങ്കിട്ടുനല്‍കാന്‍ അബൂദബി ‘വേനല്‍ വേള’ വീണ്ടുമത്തെുന്നു. ഈദുല്‍ ഫിത്വ്റിന്‍െറ സന്തോഷങ്ങളിലേക്ക് ചേര്‍ത്തുവെക്കാന്‍ സാധിക്കുംവിധം ജൂലൈ ഏഴിനാണ് വേനല്‍ വേള തുടങ്ങുന്നത്. ‘ഉല്ലാസം എല്ലാവര്‍ക്കും’ എന്ന മുദ്രാവാക്യത്തോടെ രണ്ട് മാസത്തിലധികം എമിറേറ്റില്‍ സംഗീതത്തിന്‍െറയും അഭിനയത്തിന്‍െറയും സ്റ്റേജ് ഷോകളുടെയും വിരുന്നൊരുക്കുന്ന പരിപാടിക്ക് സെപ്റ്റംബര്‍ 11ന് തിരിശ്ശീല വീഴും.
ഈദുല്‍ ഫിത്വ്റിന് പുറമെ ഈദുല്‍ അദ്ഹാ, സ്കൂള്‍ അവധി എന്നിവയെയും വേനല്‍ വേള ഉള്‍ക്കൊള്ളും. ഇക്കാലയളവില്‍ ഹോട്ടലുകളിലും ഷോപ്പിങ് മാളുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പ്രത്യേക നിരക്കിളവ് ലഭിക്കും. അബൂദബി വിനോദസഞ്ചാര-സാംസ്കാരിക അതോറിറ്റിയാണ് പരിപാടിയുടെ സംഘാടകര്‍. യുവാക്കളുടെ ഹരമാകാന്‍ നിരവധി വ്യത്യസ്തമായ പരിപാടികളാണ് ഇത്തവണത്തെ വേനല്‍ വേളയെ സവിശേഷമാക്കുന്നത്. ജപ്പാനില്‍നിന്നുള്ള വണ്‍ പീസ് ചലച്ചിത്രം ‘ഗോള്‍ഡ്, അറബ് കോമഡി ഫെസ്റ്റിവല്‍, ബോളിവുഡ് പാട്ടുകച്ചേരി എന്നിവ വിവിധ ദിവസങ്ങളിലെ ആകര്‍ഷക ഇനങ്ങളാണ്. മാജിക് ഷോകളും അക്രോബാറ്റിക് അഭ്യാസങ്ങളും വിസ്മയം തീര്‍ക്കും.
14 മുതല്‍ 22 വയസ്സ് വരെയുള്ളവര്‍ക്കായി ആഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 17 വരെ ഡൂ ഫോറത്തില്‍ ക്രിയേറ്റീവ് ഒൗട്ട്ലെറ്റ് സംഘടിപ്പിക്കും. സ്മാര്‍ട്ട് ഫോണ്‍ ഫോട്ടോഗ്രഫി, ഗെയിമിങ്, ത്രീഡി ഡിസൈന്‍, അഭിനയം, ഫാഷന്‍ എന്നിവ സംബന്ധിച്ച ശില്‍പശാലകള്‍ ക്രിയേറ്റീവ് ഒൗട്ട്ലെറ്റിലുണ്ടാവും. ജൂലൈ ഏഴ് മുതല്‍ ഒമ്പത് വരെ എമിറേറ്റ്സ് പാലസില്‍ ഡിനോസര്‍ തിയറ്ററിക്കല്‍ ഷോ നടക്കും.
ആഗസ്റ്റ് 11ന് എമിറേറ്റ്സ് പാലസില്‍ ഇന്ത്യന്‍ ഗായകന്‍ ഷാന്‍ നേതൃത്വം നല്‍കുന്ന സംഗീത പരിപാടിയുണ്ടാവും. ഇതേ ദിവസം ഡു ഫോറത്തില്‍ ഇന്ത്യന്‍ സംവിധായകനും അഭിനേതാവുമായ ഫര്‍ഹാന്‍ അക്തര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെടുത്തി പ്രത്യേക സംഗീത പരിപാടി അവതരിപ്പിക്കും. വിശാല്‍ ദദ്ലാനി, ശേഖര്‍ രവ്ജിയാനി തുടങ്ങിയവര്‍ അക്തറിനൊപ്പം അണിനിരക്കും. ആഗസ്റ്റ് 13ന് ഇഹ്സാന്‍ നൂറാനി, ശങ്കര്‍ മഹാദേവന്‍, ലോയ് മെന്‍ഡോന്‍സ എന്നിവരുടെ സംഗീതാവിഷ്കാരം ഡൂ ഫോറത്തില്‍ നടക്കും. ആഗസ്റ്റ് 12ന് ഇന്ത്യന്‍ ടെലിവിഷന്‍ കൊമേഡിയന്‍ കപില്‍ ശര്‍മയുടെ കോമഡി ഷോ അരങ്ങേറും.
കുവൈത്ത്, അമേരിക്ക, ജപ്പാന്‍, ഇംഗ്ളണ്ട് തുടങ്ങി വിവിധ രാജ്യങ്ങളില്‍നിന്നുള്ള കലാകാരന്മാര്‍ വേനല്‍ വേളയില്‍ പരിപാടികള്‍ അവതരിപ്പിക്കും. യു.എ.ഇയിലെ വിവിധ എമിറേറ്റുകളില്‍നിന്നുള്ള കലാകാരന്മാരും വേദിയില്‍ നിറസാന്നിധ്യമാവും.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 11 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെ നടത്തിയ ‘വേനല്‍ വേള’ കാലയളവില്‍ 951,979 വിദേശികളാണ് എമിറേറ്റ് സന്ദര്‍ശിച്ചത്. ഇന്ത്യയില്‍നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിലായിരുന്നു കൂടുതല്‍ വര്‍ധന. ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 29.8 ശതമാനം വര്‍ധനയാണ് 2015ലുണ്ടായത്. യു.എ.ഇയിലെ വിവിധ എമിറേറ്റുകളില്‍നിന്നുള്ളവരുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.