ദുബൈ: ഐ.എസ് അംഗമെന്ന് തെറ്റിദ്ധരിച്ച് യു.എ.ഇ വ്യാപാരിയെ അമേരിക്കയിലെ ഒഹിയോയില്‍ അറസ്റ്റ് ചെയ്തു. തെറ്റുപറ്റിയെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അധികൃതര്‍ മാപ്പുപറഞ്ഞു. 41കാരനായ അഹ്മദ് അല്‍ മിന്‍ഹാലിയാണ് കഴിഞ്ഞദിവസം ഒഹിയോയിലെ ഏവണ്‍ സിറ്റിയിലെ ഫെയര്‍ഫീല്‍ഡ് ഇന്‍ ഹോട്ടലില്‍ അറസ്റ്റിലായത്. ഇദ്ദേഹത്തെ ഹോട്ടലില്‍ നിന്ന് കൈയാമം വെച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തു.
ഇദ്ദേഹത്തിന്‍െറ പരമ്പരാഗത അറബ് വേഷം കണ്ട് ഹോട്ടല്‍ ജീവനക്കാരിയാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തത്തെി ഇദ്ദേഹത്തിന്‍െറ ദേഹപരിശോധന നടത്തി. പോക്കറ്റില്‍ നിന്ന് മൊബൈല്‍ ഫോണും പാസ്പോര്‍ട്ടും എമിറേറ്റ്സ് ഐ.ഡി കാര്‍ഡും പുറത്തെടുത്തു. സംശയകരമായി ഒന്നും കണ്ടത്തൊതിരുന്നതിനെ തുടര്‍ന്ന് കൈയാമം അഴിച്ചു. എന്നാല്‍ തൊട്ടുടനെ ഇദ്ദേഹം ബോധംകെട്ട് നിലത്ത് വീണു. ഉടന്‍ ഒഹിയോയിലെ ക്ളീവ്ലാന്‍ഡ് ക്ളിനിക്കില്‍ പ്രവേശിപ്പിച്ചു. വിഷയം അമേരിക്കയിലെ യു.എ.ഇ എംബസി ഏറ്റെടുക്കുകയും ഇടപെടലുകള്‍ നടത്തുകയും ചെയ്തു. തുടര്‍ന്നാണ് ഏവണ്‍ മേയര്‍ ബ്രയാന്‍ ജന്‍സണും പൊലീസ് മേധാവി റിച്ചാര്‍ഡ് ബോസ്ലെയും മിന്‍ഹാലിയെ സന്ദര്‍ശിച്ച് മാപ്പ് പറഞ്ഞത്.
വിഷയം കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് എന്ന സംഘടനയും ഏറ്റെടുത്തിട്ടുണ്ട്. മിന്‍ഹാലിയുമായി സംഘടനാ പ്രതിനിധികള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തില്ളെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് സംഘടന അറിയിച്ചു. വേഷം കണ്ട് ഒരാളെ തീവ്രവാദിയാണെന്ന് വിധിക്കുന്നത് തെറ്റായ രീതിയാണെന്ന് സംഘടനയുടെ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ജൂലിയ ഷേര്‍സണ്‍ പറഞ്ഞു.
അതേസമയം, ഇസ്ലാമിനെയും മുസ്ലിംകളെയും കുറിച്ച തെറ്റിദ്ധാരണ മാറ്റാന്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുമെന്ന് പൊലീസ് മേധാവി റിച്ചാര്‍ഡ് ബോസ്ലെ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.