ആഭ്യന്തര മന്ത്രാലയത്തിന്‍െറ ആപ്പ് 16 ഭാഷകളില്‍ 

അബൂദബി: ആഭ്യന്തര മന്ത്രാലയത്തിന്‍െറ സ്മാര്‍ട്ട് ഫോണ്‍ ആപ്ളിക്കേഷന്‍ ആയ UAEMOI സേവനങ്ങള്‍ 16 ഭാഷകളില്‍ ലഭ്യമാകുമെന്ന് സ്മാര്‍ട്ട് ഗവണ്‍മെന്‍റ് പ്രോഗ്രാം അറിയിച്ചു. ആന്‍ഡ്രോയ്ഡ്, ആപ്പ് സ്റ്റോര്‍, വിന്‍ഡോസ് അടക്കം എല്ലാ സ്മാര്‍ട്ട് ഫോണ്‍ ഓപറേറ്റിങ് സംവിധാനങ്ങളിലും ഇത് ലഭ്യമാകും. ഇന്ത്യയുടെ ദേശീയ ഭാഷ ആയ ഹിന്ദിയിലടക്കം വിവിധ സേവനങ്ങള്‍ ലഭ്യമാകും. കൂടുതല്‍ ഭാഷകളില്‍ ആപ്പ് സേവനങ്ങള്‍ ലഭ്യമാക്കുന്നത് ഉപഭോക്താക്കളുടെ എണ്ണം വര്‍ധിക്കാനും വലിയൊരു സമൂഹത്തെ ഉള്‍ക്കൊള്ളാനും സാധിക്കും. 
ഇംഗ്ളീഷിനും അറബിക്കും ഹിന്ദിക്കും പുറമെ ഉറുദു, കൊറിയന്‍, ജപ്പാനീസ്, പോര്‍ച്ചുഗീസ്, ബംഗാളി, ഇന്തോനേഷ്യന്‍, റഷ്യന്‍, ജര്‍മന്‍, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയന്‍, ചൈനീസ്, തഗലോഗ് എന്നീ ഭാഷകളിലും ആപ്പ് സേവനങ്ങള്‍ ലഭ്യമാണ്. ആഭ്യന്തര മന്ത്രാലയത്തിന്‍െറ സ്മാര്‍ട്ട് ആപ്ളിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഭാഷാ പരമായ പ്രയാസങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കുന്നതിന്‍െറ ഭാഗമായാണ് നടപടിയെന്ന് സ്മാര്‍ട്ട് ഗവണ്‍മെന്‍റ് പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ലെഫ്. കേണല്‍ ഫൈസല്‍ മുഹമ്മദ് അല്‍ ഷിമ്മാറി പറഞ്ഞു.  വിദ്യാഭ്യാസമോ സാമൂഹിക പശ്ചാത്തലമോ പരിഗണിക്കാതെ എല്ലാവര്‍ക്കും സേവനങ്ങള്‍ എളുപ്പമാക്കുകയാണ് ലക്ഷ്യം. 2021ഓടെ ലോകത്തിലെ ഏറ്റവും മികച്ച സര്‍ക്കാറുകളിലൊന്നായി മാറുകയെന്ന ലക്ഷ്യത്തിന്‍െറ ഭാഗമായി അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് കൂടുതല്‍ സേവനങ്ങള്‍ ആപ്ളിക്കേഷനില്‍ ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.  
ലോക തലത്തില്‍ ഇ ഗവണ്‍മെന്‍റ് സേവനങ്ങളില്‍ ഏഴാം സ്ഥാനമാണ് യു.എ.ഇക്കുള്ളത്. 2013ലാണ് രാജ്യത്ത്  സമാര്‍ട്ട് ഗവണ്‍മെന്‍റ് പദ്ധതി ആരംഭിച്ചത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.