Posted On
date_range Updated On
date_range ഡ്രൈവിങിനിടെ മൊബൈൽ ഫോൺ ഉപയോഗം:കടുത്തശിക്ഷ പരിഗണനയിൽ
ദുബൈ: വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് കടുത്തശിക്ഷ നല്‍കാനുള്ള നിയമം പരിഗണനയിലാണെന്ന് ദുബൈ ട്രാഫിക് പൊലീസ് ഡയറക്ടര്‍ ജനറല്‍ കേണല്‍ സൈഫ് മുഹൈര്‍ അല്‍ മസ്റൂയി പറഞ്ഞു. നിലവില്‍ 200 ദിര്‍ഹം പിഴയും നാല് ബ്ളാക്ക് പോയന്‍റുമാണ് ശിക്ഷ. ഇത് 1000 ദിര്‍ഹം പിഴയും 12 ബ്ളാക്ക് പോയന്‍റും ഒരുമാസത്തേക്ക് വാഹനം പിടിച്ചുവെക്കലും ആക്കാനാണ് നീക്കം. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് ഡ്രൈവര്‍മാരെ ബോധവത്കരിക്കാന്‍ ഫെബ്രുവരി 18 വരെ നീളുന്ന കാമ്പയിനും ദുബൈ പൊലീസ് തുടക്കം കുറിച്ചിട്ടുണ്ട്. സിഗ്നലില്‍ കാത്തുനില്‍ക്കുമ്പോള്‍ പോലും മൊബൈല്‍ ഉപയോഗിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. അടുത്തിടെയുണ്ടായ പല മാരക അപകടങ്ങള്‍ക്കും കാരണം മൊബൈല്‍ ഉപയോഗമാണെന്ന് പൊലീസ് കണ്ടത്തെിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.