ലഗേജ് നീക്കത്തിന് ഷാര്‍ജ വിമാനത്താവളത്തില്‍ പുതിയ സംവിധാനമത്തെി

ഷാര്‍ജ: വിമാന യാത്രക്കാരുടെ ലഗേജുകള്‍ കൈകാര്യം ചെയ്യാന്‍ ഷാര്‍ജ രാജ്യാന്തര വിമാനതാവളത്തില്‍ പുതിയ സംവിധാനമത്തെി. 
യാത്രക്കാര്‍ക്ക് അവരുടെ ലഗേജുകള്‍ എളുപ്പത്തില്‍ കണ്ടത്തൊനുതകുന്ന യന്ത്രമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നതെന്ന് വിമാനത്താവള വൃത്തങ്ങള്‍ പറഞ്ഞു.  ഈ രംഗത്തെ ആഗോള പ്രശസ്തരായ സൊസീറ്റ് ഇന്‍റര്‍നാഷ്ണല്‍ ഡി ടെലികമ്യുണിക്കേഷന്‍സ് എയറോനൊട്ടിക്സാണ് (സീത) ഇത് സ്ഥാപിച്ചത്. പ്രതിവര്‍ഷം 45 ലക്ഷം യാത്രക്കാരാണ് ഷാര്‍ജ വഴി വരുന്നത്.  ഒരേ സമയത്ത് പറന്നിറങ്ങുന്ന വിവിധ വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് തങ്ങളുടെ ലഗേജ് ഏത് ഭാഗത്താണെന്ന് തിരിച്ചറിയാന്‍ ഈ നൂതന സംവിധാനം മൂലം സാധിക്കും. 1949ല്‍ സ്ഥാപിതമായ സീതയുടെ നൂതന സാങ്കേതിക വിദ്യ ലോകവ്യാപകമായുള്ള 200 രാജ്യാന്തര വിമാനത്താവളങ്ങളും 500 എയര്‍ലൈനുകളും ഉപയോഗിക്കുന്നുണ്ട്.  യു.എ.ഇയിലെ മൂന്നാമത്തെ തിരക്ക് കൂടിയ വിമാനത്താവളമായ ഷാര്‍ജയില്‍ ഈ സംവിധാനം സ്ഥാപിച്ചതിലൂടെ യാത്രക്കാര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകുമെന്ന് സീതയുടെ മിഡില്‍ ഈസ്റ്റ്, ഇന്ത്യ, ആഫ്രിക്ക പ്രസിഡന്‍റ് ഹാനി ആല്‍ ആസാദ് പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.